നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരാള്‍ക്ക് ഒരു തണ്ടപ്പേര് : നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും: റവന്യൂമന്ത്രി

  ഒരാള്‍ക്ക് ഒരു തണ്ടപ്പേര് : നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും: റവന്യൂമന്ത്രി

  നാല് ഘട്ടങ്ങളായി സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുക

  റവന്യൂ മന്ത്രി കെ രാജന്‍

  റവന്യൂ മന്ത്രി കെ രാജന്‍

  • Share this:
   തിരുവനന്തപുരം: ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഒരാള്‍ക്ക് ഒരു തണ്ടപ്പേര് ഏര്‍പ്പെടുത്താണ് റവന്യൂ വകുപ്പ് ആലോചിക്കുന്നതായി റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.

   സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ നടത്തും.നാല് ഘട്ടങ്ങളായി സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുക. പദ്ധതി നടപ്പിലാക്കാന്‍ 807 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവ് പ്രതിക്ഷിക്കുന്നത് മന്ത്രി പറഞ്ഞു.

   ലഡാറുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചായിരിക്കും സര്‍വേ നടത്തുക. ആദ്യം സര്‍വേ നടത്തുക സര്‍ക്കാര്‍ ഭൂമിയിലായിരിക്കും. പിന്നീട് സ്വകാര്യ ഭൂമികളില്‍ സര്‍വേ നടത്തും.മന്ത്രി പറഞ്ഞു.

   പൊതുജനങ്ങൾക്ക് നൽകുന്ന കത്തുകളിൽ  അധികാരപ്രയോഗമുള്ള പദങ്ങൾ ഒഴിവാക്കണമെന്ന് ഭരണപരിഷ്ക്കാര വകുപ്പ്

   പൊതുജനങ്ങളുമായി ബന്ധപ്പെട്ട കത്തുകളിൽ പരമാവധി സൗഹൃദ പദങ്ങൾ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്ക്കാര വകുപ്പിൻ്റെ നിർദ്ദേശം. ഒറ്റപ്പാലം സബ് കലക്ടറുടെ കത്തിലെ ഭാഷാ പ്രയോഗത്തിനെതിരെ സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയെ തുടർന്നാണ് നടപടി.

   സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒറ്റപ്പാലം കോടതി പൊളിച്ച് പുതിയത് നിർമ്മിക്കാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോഴാണ് പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത ഇത് ചരിത്ര സ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം സബ് കളക്ടർക്ക് ഒരു നിവേദനം കൊടുത്തത്. ഈ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം ആർ.ഡി.ഒ. നൽകിയ കത്താണ് പരാതിയ്ക്ക് കാരണമായത്.

   പൊതുജനങ്ങളുമായി ബന്ധപ്പെട്ട കത്തുകളിൽ പരമാവധി സൗഹൃദ പദങ്ങൾ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്ക്കാര വകുപ്പിൻ്റെ നിർദ്ദേശം. ഒറ്റപ്പാലം സബ് കലക്ടറുടെ കത്തിലെ ഭാഷാ പ്രയോഗത്തിനെതിരെ സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയെ തുടർന്നാണ് നടപടി.

   സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒറ്റപ്പാലം കോടതി പൊളിച്ച് പുതിയത് നിർമ്മിക്കാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോഴാണ് പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത ഇത് ചരിത്ര സ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം സബ് കളക്ടർക്ക് ഒരു നിവേദനം കൊടുത്തത്. ഈ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം ആർ.ഡി.ഒ. നൽകിയ കത്താണ് പരാതിയ്ക്ക് കാരണമായത്.   കത്ത് വായിച്ച ബോബൻ മാട്ടുമന്തയ്ക്ക് തോന്നിയത് താനെന്തോ തെറ്റ് ചെയ്തുവെന്നാണ്. കൃത്യമായി ഹാജരായില്ലെങ്കിൽ എന്തോ നടപടിയുണ്ടാവും എന്ന ധ്വനി കത്തിലുണ്ടെന്നും ഇത് അധികാര പ്രയോഗമാണെന്നും ബോബൻ പറയുന്നു.

   ഒരു നിവേദനം കൊടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തൻ്റെ സമയം പരിഗണിക്കാതെ ആർ.ഡി.ഒ. ഏകപക്ഷീയമായി സമയം നിശ്ചയിച്ചതിനെതിരെയും ബോബൻ മാട്ടുമന്ത പരാതിപ്പെട്ടു. ജില്ലാ കളക്ടർക്കാണ് ആദ്യം പരാതി നൽകിയത്. മറുപടി ഇല്ലാതെ വന്നതോടെ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പിന് വീണ്ടും പരാതി നൽകി. ഒടുവിൽ ആ മറുപടി ലഭിച്ചു.

   പൊതുജനങ്ങളുമായി ബന്ധപ്പെട്ട കത്തുകളിൽ കഴിയുന്നിടത്തോളം സൗഹൃദപരമായ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിയ്ക്കണമെന്ന് ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകിയെന്നും സർക്കാർ തലത്തിൽ ഉപയോഗിക്കേണ്ട ഭാഷാപ്രയോഗങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താനുള്ള നടപടികൾ പരിഗണനയിലാണെന്നും വ്യക്തമാക്കുന്നതായിരുന്നു കത്ത്.
   Published by:Jayashankar AV
   First published:
   )}