• HOME
 • »
 • NEWS
 • »
 • kerala
 • »
 • Digital University| ഗവർണർ ഒപ്പിട്ടു; ഡിജിറ്റൽ സർവകലാശാല ആക്ട് നിലവിൽ വന്നു

Digital University| ഗവർണർ ഒപ്പിട്ടു; ഡിജിറ്റൽ സർവകലാശാല ആക്ട് നിലവിൽ വന്നു

ഡിജിറ്റൽസാങ്കതിക വിദ്യയിലുള്ള പഠനം, ഗവേഷണം, തൊഴിൽ പ്രാപ്തി, വിജ്ഞാനവ്യാപനം എന്നിവ സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗങ്ങളിലും അനുബന്ധേമഖലകളിലും മികവ് കൈവരിക്കുന്നതിനുമായി സംസ്ഥാനത്ത് ഒരു ശിക്ഷണ-ഗവേഷണ സർവകലാശാല സ്ഥാപിക്കുന്നതിനാണ് ഈ ആക്ട്.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ മാറ്റങ്ങൾക്കു വഴി തെളിയ്ക്കുന്ന കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല ആക്ട് (Kerala University of Digital Sciences, Innovation and Technology Act, 2021) നിലവിൽ വന്നു. കഴിഞ്ഞ മാസം സംസ്ഥാന നിയമസഭ ഐകകണ്ഠേന പാസ്സാക്കിയ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammed Khan) ഒപ്പുവച്ചതോടെയാണ് വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടന എന്ന കേരളത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന് തുടക്കമായത്.

  ഡിജിറ്റൽസാങ്കതിക വിദ്യയിലുള്ള പഠനം, ഗവേഷണം, തൊഴിൽ പ്രാപ്തി, വിജ്ഞാനവ്യാപനം എന്നിവ സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗങ്ങളിലും അനുബന്ധേമഖലകളിലും മികവ് കൈവരിക്കുന്നതിനുമായി സംസ്ഥാനത്ത് ഒരു ശിക്ഷണ-ഗവേഷണ സർവകലാശാല സ്ഥാപിക്കുന്നതിനാണ് ഈ ആക്ട്. ഇതോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കേരളയെ (IIITM-K) ഡിജിറ്റൽ സർവകലാശാലയായി ഉയർത്തുന്ന നടപടികൾ പൂർത്തിയായി.

  2018 ലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് നൂതന സാങ്കേതിക വിദ്യയുടെ പഠനത്തിനും ഗവേഷണത്തിനുമുള്ള പ്രധാന കേന്ദ്രമായി ഐ ഐ ഐ ടി എം കെ (IIITM-K) യെ ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം പ്രഖ്യാപിക്കുന്നത്. ആ വർഷം ബജറ്റ് പ്രസംഗത്തിലും ഈ നിർദേശമുണ്ടായിരുന്നു. പിന്നീട് 2020 ജനുവരിയിൽ സർക്കാർ ഓർഡിനൻസിറക്കി. നാലാം വ്യവസായ വിപ്ലവത്തിനാവശ്യമായ നൈപുണ്യ വികസനം ലക്ഷ്യമാക്കി 2021 ഫെബ്രുവരിയിലാണ് കേരള ഡിജിറ്റൽ സർവകലാശാല ടെക്നോസിറ്റിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

  Also Read- Archana Kavi| 'അവര്‍ക്ക് ഇതൊരു click മാത്രമാണ്'; വ്യക്തിജീവിതത്തെ കുറിച്ചു തുറന്നുപറഞ്ഞതിനെ വളച്ചൊടിച്ച് തലക്കെട്ടിട്ടു; പ്രതികരിച്ച് നടി അർച്ചന കവി

  നൂതന ടെക്നോളജികളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ ഡിജിറ്റൽ സർവകലാശാലയിൽ ആരംഭിച്ചു കഴിഞ്ഞു. എ ഐ സി ടി ഇ അംഗീകരിച്ച എംടെക് കോഴ്സുകൾക്കൊപ്പം യു ജി സി അംഗീകാരമുള്ള എം എസ് സി, പി എച് ഡി പ്രോഗ്രാമുകളുമുണ്ട്. സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ, ഇൻഫോർമാറ്റിക്സ്, ഡിജിറ്റൽ സയൻസസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് എന്നിങ്ങനെ അഞ്ച് സ്കൂളുകൾക്ക് കീഴിലായാണ് പ്രോഗ്രാമുകൾ നടക്കുന്നത്.

  ഡിജിറ്റൽ സർവകലാശാലയുടെ ഇന്നവേഷൻ കേന്ദ്രങ്ങളായ മേക്കർ വില്ലജ്, കേരള ബ്ലോക്ക്ചെയിൻ അക്കാദമി, ഇന്റലിജന്റ് ഐ ഓ ടി സെൻസർ, തിൻക്യുബേറ്റർ എന്നിവ പഠനത്തോടൊപ്പം പരിശീലനവും നൽകുന്നു. വിവിധ മേഖലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തി, സാങ്കേതിക വിദ്യയിലൂടെ അവയ്ക്കുള്ള പരിഹാരം നിർദേശിക്കുന്ന രീതിയിലാണ് ഡിജിറ്റൽ സർവകലാശാലയിൽ കോഴ്സുകൾ തയ്യാറാക്കിയിട്ടുള്ളത്. ഉന്നത നിലവാരമുള്ള ലാബുകൾ, ഇന്നവേഷൻ സെന്ററുകൾ, വിദ്യാർത്ഥികൾക്ക് താമസ സൗകര്യം എന്നിവ ക്യാമ്പസ്സിൽ സജ്ജമാക്കിയിട്ടുണ്ട്.
  Published by:Rajesh V
  First published: