• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോസ്.കെ. മാണിയെയും ഭാര്യയെയും അപകീർത്തിപ്പെടുത്തുന്ന വാട്സാപ്പ് വ്യാജസന്ദേശം; ഡിജോ കാപ്പൻ പരാതി നൽകി

ജോസ്.കെ. മാണിയെയും ഭാര്യയെയും അപകീർത്തിപ്പെടുത്തുന്ന വാട്സാപ്പ് വ്യാജസന്ദേശം; ഡിജോ കാപ്പൻ പരാതി നൽകി

ദീർഘകാലമായി കക്ഷിരാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന എന്നെ കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുളവാക്കും വിധം വ്യാജ പോസ്റ്റ് ഇട്ടതും പ്രചരിപ്പിച്ചതും ആരെന്നു കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പാലാ ഡി വൈ എ സ്പിക്ക് രേഖാമൂലം പരാതി നൽകിയെന്ന് ഡിജോ കാപ്പൻ

ജോസ് കെ മാണി

ജോസ് കെ മാണി

  • Share this:
    കോട്ടയം: ജോസ്.കെ. മാണിയെയും ഭാര്യയെയും അപകീർത്തിപ്പെടുത്തുന്ന വാട്സാപ്പ് വ്യാജസന്ദേശം തന്‍റെ പേരിൽ പ്രചരിച്ചതിൽ ഡിജോ കാപ്പൻ പരാതി നൽതി. 'മുൻ കെ എസ് സി (എം) സംസ്ഥാന പ്രസിഡണ്ട് ഡിജോ കാപ്പൻ എഴുതുന്നു' എന്നതലക്കെട്ടോടെ താനറിയാതെ തന്റെ അറിവോ സമ്മതമോ കൂടാതെ ശ്രീ ജോസ് കെ മാണിയേയും അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി നിഷ ജോസിനെയും പേരെടുത്തു പറഞ്ഞ് വ്യക്തിഹത്യ നടത്തുന്ന അപകീർത്തികരമായ ഒരു കുറിപ്പ് വാട്സാപ്പിൽ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടെന്ന് ഡിജോ വ്യക്തമാക്കി.

    ദീർഘകാലമായി കക്ഷിരാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന എന്നെ കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുളവാക്കും വിധം വ്യാജ പോസ്റ്റ് ഇട്ടതും പ്രചരിപ്പിച്ചതും ആരെന്നു കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പാലാ ഡി വൈ എ സ്പിക്ക് രേഖാമൂലം പരാതി നൽകിയെന്ന് ഡിജോ കാപ്പൻ അറിയിച്ചു.
    First published: