നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Actress Attack case| ദിലീപിനെയും പൾസർ സുനിയെയും  വീണ്ടും ചോദ്യം ചെയ്യും

    Actress Attack case| ദിലീപിനെയും പൾസർ സുനിയെയും  വീണ്ടും ചോദ്യം ചെയ്യും

    ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നവശ്യവുമായി അന്വേഷണ സംഘം കോടതിയിൽ

    • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack case)നടൻ ദിലീപും (Dileep)പൾസർ സുനിയുമടക്കമുള്ള (Pulsar suni) പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നവശ്യവുമായി അന്വേഷണ സംഘം കോടതിയെയും സമീപിച്ചിട്ടുണ്ട്.

    നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയത് ദിലീപാണെന്നും ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ ദിലീപിന്‍റെ കൈവശം ഉണ്ടെന്നും തെളിവായി സംഭാഷണങ്ങളുണ്ടെന്നുമായിരുന്നു  സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ആരോപണം. കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ്  ബാലചന്ദ്രകുമാര്‍,  നടൻ ദിലീപിനെതിരെ പുതിയ ആരോപണങ്ങൾ ഉയർത്തിയത്.

    ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി സീല്‍ ചെയ്ത കവറില്‍ വിചാരണ ക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് മൊഴി മാറ്റം ഒഴിവാക്കുന്നതിനായി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. ഇതിനായി കൊച്ചി സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. സിജെഎം കോടതി നിര്‍ദേശിക്കുന്ന കീഴ്ക്കോടതി രഹസ്യമൊഴി രേഖപ്പെടുത്തും.

    അതേസമയം ബാലചന്ദ്രകുമാറിന്‍റെ മൊഴിയില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിക്കും. നിലവിലെ അന്വേഷണസംഘത്തലവന്‍ ബൈജു പൗലോസിന് തന്നെയാകും മേല്‍നോട്ടച്ചുമതല. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പൾസർ സുനിയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. ഫെബ്രുവരി 16 ന് വിചാരണ അവസാനിപ്പിച്ച് വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ഈ മാസം 20 ന് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്  അന്വേഷണ സംഘത്തിന്‍റെ തിരക്കിട്ട നീക്കം.

    Also Read-Actress Attack case| നടിയെ ആക്രമിച്ച കേസിൽ വിചാണയ്ക്ക് സമയം തേടി സർക്കാർ

    നേരത്തെ, നടിയെ അക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളുപ്പടത്തലിന്റെ അടിസ്ഥാനത്തിൽ  അന്വേഷണം നടത്തി  റിപ്പോർട്ട് 20 ന് സമർപിക്കണമെന്നു വിചാരണ കോടതി നിർദേശിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയിൽ പ്രോസിക്യൂഷൻ  സമർപിച്ചതിനെ തുടർന്നാണിത്. വിചാരണ നിർത്തിവെക്കണമെന്ന പ്രേസിക്യൂഷന്റെ ഹർജി 20 ന് പരിഗണിക്കും.

    നടിയെ അക്രമിച്ച കേസിൽ  വിചാരണ നിർത്തിവെക്കണമെന്ന പ്രോസിക്യൂഷന്റെ  ഹരജി എറണാകുളത്തെ പ്രത്യേക കോടതിയിൽ ഇന്ന് പരിഗണനയ്ക്കെത്തിയെങ്കിലും 20 ലേക്ക് മാറ്റി.
    Also Read-Actress attack case| ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തൽ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

    സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താനാണ് പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചത്. അതിനാൽ 20 വരെ സമയം അനുവദിച്ച കോടതി റിപോർട്ട് സമർപിക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.

    ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി കോടതിക്ക് കൈമാറി. വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ദിലീപിൻറെ വാദം. അന്വേഷണ ഉദ്യോഗസ്ഥനായ  ബൈജു പൗലോസിനെതിരെ നടൻ ദിലീപും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ബാലചന്ദ്ര കുമാറും ചേർന്ന് ഗൂഢാലോചന നടത്തിയതിന് ഫലമാണ് പുതിയ വെളിപ്പെടുത്തൽ എന്നാണ് പരാതിയിലെ ആരോപണം.  വിചാരണ അട്ടിമറിക്കുന്നതിനാണ് ഈ നീക്കമെന്നും പരാതിയിൽ പറയുന്നുണ്ട്.
    Published by:Naseeba TC
    First published: