കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നടൻ ദിലീപ്. വിചാരണ കോടതിയിലാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനു മുന്നോടിയായുളള പ്രാരംഭവാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. ദിലീപ് കോടതിയില്‍ ഹാജാരായിരുന്നില്ല. അഭിഭാഷകനാണ് ദിലീപിനു വേണ്ടി വിടുതൽ ഹര്‍ജി സമര്‍പ്പിച്ചത്.
സുപ്രീം കോടതി അനുമതിപ്രകാരം ദിലീപും അഭിഭാഷകരും സാങ്കേതികവിദഗ്ധന്റെ സാന്നിധ്യത്തില്‍ ആക്രമണത്തിന്റെ ദ്യശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് വിടുതല്‍ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്നു കോടതി നിര്‍ദ്ദേശിച്ചു.
നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതിയില്‍ വാദം നടക്കുന്നത്. വിടുതൽ ഹർജിയിൽ വിചാരണ കോടതിയായ കൊച്ചി പ്രത്യേക സി ബി ഐ കോടതി പിന്നീട് വിധി പറയും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.