• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case | ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ്

Actress Attack Case | ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ്

കേസിനു പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഫോണ്‍ മാറ്റി

  • Last Updated :
  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ (Dileep) ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ചോദ്യം ചെയ്തത്.

    ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിനു പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഫോണ്‍ മാറ്റി. ദിലീപ്, അനുപ്, സൂരജ് അപ്പു എന്നിവര്‍ ആണ് ഫോണ്‍ മാറ്റിയത്. പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്.

    മൂന്നു ദിവസത്തെ ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാ്ച ഹൈക്കോടതിയ്ക്ക് കൈമാറണം. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് ശേഷം മൊഴികള്‍ വിലയിരുത്തിയാകും കോടതിയില്‍ നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക.

    Also Read-Dileep | നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസ്; പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം

    അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീട്ടില്‍വച്ചു കൈപ്പറ്റിയതായുമുള്ള ആരോപണങ്ങള്‍ ദിലീച് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് നിഷേധിച്ചതായാണ് വിവരം. പലപ്പോഴായി നല്‍കിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നിഷേധാത്മക നിലപാട് സ്വീകരിച്ചതായും ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു.

    Also Read-Actress attack case| 'പിക് പോക്കറ്റ്' എന്ന സിനിമയിൽ നിന്ന് ദിലീപ് പിൻമാറുന്നത് തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ; ദിലീപിന്റെ പരാമർശങ്ങൾ തള്ളി റാഫി

    ഞായര്‍ തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. രാവിലെ 9 മണി മുതല്‍ രാത്രി വരെ എട്ടുവരെ ചോദ്യം ചെയ്യാം. പ്രതികള്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം, കേസില്‍ ഇടപെട്ടാല്‍ കടുത്ത നിലപാടെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 27 വരെ പ്രതികളുടെ അറസ്റ്റു കോടതി തടഞ്ഞു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപിയോട് ആവശ്യപ്പെട്ടത്.
    Published by:Jayesh Krishnan
    First published: