കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു.
ദിലീപിന്റേയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും.ഫോണുകള്‍ എവിടെയാണ് പരിശോധന നടത്തേണ്ടത് എന്നതിലും കോടതി ഉത്തരവിറക്കും നാളെ 1.45-നാണ് ഉപഹര്‍ജി വീണ്ടും പരിഗണിക്കുന്നത്.
കോടതി നിര്‍ദ്ദേശപ്രകാരം ആറു ഫോണുകള്‍ രാവിലെ ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി രജിസ്ട്രാറിന് മുമ്പാകെ ഹാജരാക്കിയിരുന്നു.ദിലീപിന്റെ മൂന്നു ഫോണുകളാണ് ഹാജരാക്കിയവയില്‍ ഉണ്ടായിരുന്നത്.പ്രോസിക്യൂഷന് നല്കിയ ക്രമനമ്പറില്‍ രണ്ടും മൂന്നും നാലും ഫോണുകളാണ് ദിലീപിന്റെ ഫോണുകളില്‍ ഉള്‍പ്പെടുന്നത്. ഒന്നാം നമ്പറായി രേഖപ്പെടുത്തിയ ഫോണിനേക്കുറിച്ച് തനിക്ക് .
അറിയില്ലെന്ന് ദിലീപ് കോടതിയില്‍ നല്കിയ കുറിപ്പില്‍ വ്യക്തമാക്കി.അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നേരത്തെ ശേഖരിച്ച ഫോണോ താന്‍ നേരത്തെ ഉപയോഗിച്ച ഫോണോ ആയിരിയ്ക്കാം ഇത്.പഴയ ഫോണാണെങ്കില്‍ ഉപയോഗശൂന്യമായതിനേത്തുടര്ന്ന് താന്‍ ഇത് ഉപേക്ഷിച്ചുവെന്നും ദിലീപ് കോടതിയെ അറിയിച്ചു.എന്നാല്‍ നേരത്തെ തന്റെ പക്കല്‍ ഇല്ലെന്ന് ദിലീപ് വ്യക്തമാക്കിയ ഫോണാണ് നാലാം മ്പര്‍ ഫോണായി കോടതിയില്‍ സമര്‍പ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
തന്റെ വീട്ടില്‍ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പൊലീസിന്റെ കൈവശമുണ്ടെന്നും വാദത്തിനിടെ ദിലീപ് ചൂണ്ടിക്കാട്ടി.പോലീസിന്റെ കയ്യില്‍ ഫോണുകള്‍ ലഭിച്ചാല്‍ കൃത്രിമമായി എന്തെങ്കിലും തിരികി കേറ്റാനുള്ള സാധ്യതയും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്താണ് ഈ ഫോണില്‍ പ്രധാനപ്പെട്ടതായിട്ടുള്ളതെന്ന് രാമന്‍പിള്ള വാദത്തിനിടെ ചോദിച്ചു.അമ്മയൊഴികെ മുഴുവന്‍ ബന്ധുക്കളെയും കേസില്‍ പ്രതിയാക്കിയിരിയ്ക്കുകയാണ്. ക്രൂരമായ മാധ്യമ വിചാരണയാണ് താന്‍ നേരിടേണ്ടിവരുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.
കേസില്‍ തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തില്‍ വിശ്വാസമില്ല. ഒരു കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കട്ടേയെന്നും രാമന്‍പിള്ള പറഞ്ഞു.ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണ ഏജന്‍സിയില്‍ നേരത്തെ പലവട്ടം അവിശ്വാസം രേഖപ്പെടുത്തിയ ദിലീപ് ഇതാദ്യമായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.
ഫോണുകള്‍ക്കായി സര്‍ക്കാര്‍ ഉപഹര്‍ജി ഫയല്‍ ചെയ്ത് തങ്ങള്‍ക്ക് നോട്ടീസ് കിട്ടും മുന്‍പേ ഇതേക്കുറിച്ച് ഒരു മാധ്യമസ്ഥാപനം തന്നെ വിളിച്ച് പ്രതികരണം ആരാഞ്ഞെന്നും എങ്ങനെയാണ് ഈ വിവരങ്ങളെല്ലാം പുറത്തു പോകുന്നതെന്നും രാമന്‍പിള്ള ചോദിച്ചു.
ഫോണുകള്‍ പോലിസിന് വിട്ടു നല്കിയാല് അതില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന് ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഇപ്പോള്‍ വിട്ടുനല്‍കരുതെന്നും വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ തീരുമാനം വന്ന ശേഷമേ ഫോണുകള്‍ കൊടുക്കാവൂ എന്നും രാമന്‍പിള്ള വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന് ഇതിനെ എതിര്‍ത്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും മുന്‍പ് ഫോണിലെ വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വാദിച്ചു.ഫോണുകള്‍ ആര് പരിശോധിയ്ക്കണമെന്ന് പ്രതി തീരുമാനിയ്ക്കുന്നത് നീതിന്യാ.വ്യവസ്ഥയുടെയും ക്രിമിനല്‍ വ്യവഹാരങ്ങളുടെയും ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും സർവീസ് രേഖകളും സ്വകാര്യ ഏജൻസി ശേഖരിക്കുമെന്ന ആശങ്കയിൽ പോലീസ് ഉദ്യോഗസ്ഥർ
കേന്ദ്ര സര്‍ക്കാരിന്റെ അക്രഡിറ്റേഷനുള്ള ഏജന്‍സികളില്‍ മാത്രമേ പരിശോധിക്കാന്‍ കഴിയു എന്ന കഴിഞ്ഞ സിറ്റിംഗില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.ഫോണുകള്‍ എവിടെ പരിശോധിയ്ക്കണമെന്നതില് ദിലീപിന്റെ അഭിപ്രായം കോടതി തേടുകയും ചെയ്തിരുന്നു.ഇത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നലല്കുകയെന്ന് പ്രോസിക്യൂഷന് കോടതിയെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
Dileep | ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ മരണം; സംശയമെന്ന് കുടുംബം; പുനരന്വേഷണം വേണം
ഇതിനിടെ ദിലിപീന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെകുറിച്ച പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അങ്കമാലി പോലീസിന് പരാതിനല്‍കി. 2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് എന്നയാള്‍ അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപടകത്തില്‍ മരിച്ചത്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.