ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. കാർഡിന്റെ പകർപ്പ് ദിലീപിന് നൽകിയാൽ ദുരുപയോഗം ചെയ്യപ്പെടും എന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ അപേക്ഷയെ എതിർത്തിരുന്നു. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയും സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരേൻ പി റാവലുമാണ് കോടതിയിൽ ഹാജരായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.