• HOME
  • »
  • NEWS
  • »
  • kerala
  • »
  • Dileep | ദിലീപിന്റെ ഫോണുകൾ ആലുവ ജുഡീഷ്യൽ  ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി

Dileep | ദിലീപിന്റെ ഫോണുകൾ ആലുവ ജുഡീഷ്യൽ  ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി

ക്രൈംബ്രാഞ്ച് പട്ടികയിലുള്ള 6 ഫോണുകളാണ് ദിലീപും മറ്റു പ്രതികളും ഹാജരാക്കിയത്.

ദിലീപ്

ദിലീപ്

  • Share this:
കൊച്ചി: വധശ്രമ ഗൂഢാലോചന കേസിലെ നിർണായക തെളിവായ നടൻ ദിലീപിന്റെ (Actor Dileep) ഫോണുകൾ ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടേയും ഫോണുകളും കോടതിയിൽ ഹാജരാക്കി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഫോണുകൾ ആലുവയിലെ കോടതിയിലെത്തിച്ചത്.

ദിലീപിന്റെ അടക്കം കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വേണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികളുടെ അഭിഭാഷകർ ഇതിനെ എതിർത്തിരുന്നു. ഇതിനെത്തുടർന്നാണ് ക്രൈം ബ്രാഞ്ചിന്റെയും പ്രതികളുടെയും സമ്മതത്തോടെ ഫോൺ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറുകയായിരുന്നു. ഫോൺ പരിശോധനയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ കോടതിയെ സമീപിക്കും.

ക്രൈംബ്രാഞ്ച് പട്ടികയിലുള്ള 6 ഫോണുകളാണ് ദിലീപും മറ്റു പ്രതികളും ഹാജരാക്കിയത്. എന്നാൽ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ഫോണുകൾ നേരത്തെ കോടതിയിൽ ഹാജരായിരുന്നില്ല. ഈ ഫോൺ ദിലീപ് ബോധപൂർവം ഹാജരാക്കാതെ ഇരിക്കുകയാണ് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഗൂഢാലോചന നടക്കുന്ന സമയത്ത് ദിലീപ് ഉപയോഗിച്ച ഫോൺ ആണ് ഹാജരാക്കാത്തത് എന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. എന്നാൽ ഇത്തരത്തിൽ ഒരു ഫോൺ താൻ ഉപയോഗിച്ചിട്ടില്ല എന്നാണ് ദിലീപ് പറയുന്നത്. ഒളിപ്പിച്ച് ഈ ഫോണിൽ നിന്നും ദിലീപ് 2000 കോളുകൾ വിളിച്ചതിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഫോണുകൾ ഹാജരാകാത്തത് ദിലീപിന്റെ നിബന്ധനകൾക്ക് ലംഘനമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.  ഒരു പ്രതിക്കും കിട്ടാത്ത ആനുകൂല്യം ദിലീപിന് കിട്ടുന്നുണ്ടെന്ന വിമർശനം ഉയർന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. മറ്റു പ്രതികൾ ഇത് ചൂണ്ടി കാണിച്ചു കൊണ്ട് കോടതിയെ സമീപിക്കാനുള്ള സാധ്യതയും ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ആരോപണം തെറ്റെന്ന് ആയിരുന്നു ദിലീപിന്റെ വാദം. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ദിലീപിന് മുൻകൂർ ജാമ്യാപേക്ഷ നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ദിലീപിനെതിരായ ഗൂഢാലോചനാക്കേസ്; കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന

ദിലീപിനെതിരായ വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് കൊച്ചി രവിപുരത്തെ ഫ്‌ളാറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും മറ്റുള്ളവരും ഫ്ളാറ്റില്‍വെച്ച് ഗൂഢാലോചന നടത്തിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

Also Read-Dileep| ദിലീപിന് നിർണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയില്‍

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം തള്ളിക്കൊണ്ടാണ് തീരുമാനം. ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം തള്ളിക്കൊണ്ടാണ് തീരുമാനം

അതിനിടെ, വധ ഗൂഢാലോചനാക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഫോണുകളുടെ പരിശോധന സംബന്ധിച്ചും ഹൈക്കോടതി അല്പസമയത്തിനകം വിധി പറയും. ദിലീപിന്റെ സഹോദരന്‍ പി അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അടിയന്തരമായി തീരുമാനമെടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം.
Published by:Anuraj GR
First published: