• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാണി.സി.കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ദിനേശ് മേനോൻ

മാണി.സി.കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ദിനേശ് മേനോൻ

പാലായുടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും മുമ്പ് മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈയിലെ മലയാളി വ്യവസായി ദിനേഷ് മേനോൻ രംഗത്തെത്തിയിരുന്നു.

മാണി സി. കാപ്പൻ

മാണി സി. കാപ്പൻ

  • News18
  • Last Updated :
  • Share this:
    കോട്ടയം: പാല എംഎൽഎ മാണി.സി.കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മലയാളി വ്യവസായി ദിനേഷ് മേനോൻ. കാപ്പൻ പണം വാങ്ങി തട്ടിപ്പ് നടത്തിയത് എൽ.സി.പി.യുടെ അറിവോടെയാണെന്ന് സംശയിക്കുന്നതായും ദിനേഷ് മേനോൻ ന്യൂസ് 18നോട് പറഞ്ഞു. മാണി.സി.കാപ്പന് ശിക്ഷ ലഭിക്കുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

    പാലായുടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും മുമ്പ് മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈയിലെ മലയാളി വ്യവസായി ദിനേഷ് മേനോൻ രംഗത്തെത്തിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാങ്ങി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ കാപ്പൻ കൈപ്പറ്റി.

    ഓഹരി ലഭിക്കാത്തതിനെ തുടർന്ന് പണം തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. 25 ലക്ഷം മാത്രമാണ് തിരിച്ച് നൽകിയത്. കോട്ടയം കാർഷിക സഹകരണ ബാങ്കിൽ പണയം വെച്ച ഭൂമി പകരം നൽകി വഞ്ചിക്കാൻ ശ്രമിച്ചതിനും കാപ്പനെതിരെ കേസ് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ദിനേഷ് മേനോൻ പറഞ്ഞു.

    വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: യു ഡി എഫ് പരാതി നല്‍കി

    പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും പരാതി നൽകും. കാപ്പന്‍റെ സാമ്പത്തികതട്ടിപ്പ് എൻസിപിയെ അറിയിച്ചില്ലെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പാർട്ടിക്കും ഇടപാടിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്നും ദിനേഷ് മേനോൻ പറഞ്ഞു
    . ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ പങ്കുവെച്ചത് സി ബി ഐ മൊഴിയുടെ പകർപ്പാണ്. ഇതിന്‍റെ കോപ്പി തന്‍റെ പക്കൽ ഉണ്ട്. മൊഴി വ്യാജമാണെന്ന കാപ്പന്‍റെ ആരോപണം കള്ളമാണെന്നും ദിനേഷ് മേനോൻ പറഞ്ഞു.

    First published: