• HOME
  • »
  • NEWS
  • »
  • kerala
  • »
  • CM Pinarayi Vijayan |മുഖ്യമന്ത്രിയുടെ പരിപാടിയിൽ വിശ്വാസികൾ കറുപ്പ് ധരിച്ച് എത്തരുത്; നിർദേശവുമായി രൂപതാ അധികൃതർ

CM Pinarayi Vijayan |മുഖ്യമന്ത്രിയുടെ പരിപാടിയിൽ വിശ്വാസികൾ കറുപ്പ് ധരിച്ച് എത്തരുത്; നിർദേശവുമായി രൂപതാ അധികൃതർ

വൈകീട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്കായി എത്തുന്നവർക്കാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.

  • Share this:
    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന രൂപതാ ശതാബ്ദി പരിപാടിയിലും കറുപ്പിന് വിലക്ക്. മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് കറുത്ത മാസ്‌കോ ഷാളോ മറ്റ് വസ്ത്രങ്ങളോ ധരിച്ച് എത്തുന്നത് വിശ്വാസികൾ ഒഴിവാക്കണമെന്ന് രൂപതാ അധികൃതരാണ് നിർദേശം നൽകിയത്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്കായി എത്തുന്നവർക്കാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.

    കറുത്ത മാസ്കുകളോ ഷാളുകളോ ധരിക്കരുതെന്ന പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് വിശ്വാസികൾക്കായി രൂപതാ അധികൃതർ നിർദേശം നൽകിയത്. പരിപാടിയുടെ വളണ്ടീയർമാർ വാട്സാപ്പ് വഴിയാണ് നിർദേശം നൽകിയത്. പരിപാടിയിലേക്ക് പുറമെ നിന്ന് പ്രതിഷേധക്കാർ എത്തിയേക്കുമെന്ന ആശങ്കയുണ്ട്. അങ്ങനെയൊരു സാഹചര്യം നിലനിൽക്കെ വിശ്വാസികളെ ഒരു തർക്കത്തിന്റെയും ഭാഗമാക്കാതിരിക്കാനാണ് ഈ നിർദേശം നൽകിയതെന്ന് രൂപതാ അധികൃതർ പറഞ്ഞു.

    സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ എല്ലാം കറുപ്പ് വസ്ത്രത്തിനും മാസ്കിനും വരെ വിലക്കേർപ്പെടുത്തിയിരുന്നു. ഇവ വലിയ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിക്ക് എത്തുന്ന വിശ്വാസികൾ കറുപ്പ് ഒഴിവാക്കണമെന്ന നിർദേശം രൂപതാ അധികൃതർ നൽകിയത്.

    നേരത്തെ, മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ സംഘാടകര്‍ തടഞ്ഞിരുന്നു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍‌ ദിവ്യ ജോസഫിനെയാണ് സംഘാടകര്‍ തടഞ്ഞത്. നിര്‍ബന്ധിച്ച് മാസ്ക് അഴിപ്പിച്ച ശേഷം നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്ക് ഇവര്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്‍കി. പൊതുപ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യം. പിന്നീട് സംഭവം വാര്‍ത്തയായതോടെയാണ് നിയന്ത്രണം പിന്‍വലിച്ചത്.

    Also read- തവനൂരില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ തടഞ്ഞു; പകരം മഞ്ഞ മാസ്‌ക് നല്‍കി പൊലീസ്

    മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്‍റെ ഭാഗമായിട്ടാണോ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സംഘാടകര്‍ തയാറായിരുന്നില്ല. അതേസമയം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് പലരും കറുത്ത മാസ്ക് ധരിച്ചിരുന്നതായും തനിക്ക് മാത്രമായി ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുതിയതിന്‍റെ കാരണം വ്യക്തമല്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

    Also read- മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കി സംഘാടകര്‍; മാധ്യമ പ്രവര്‍ത്തകയുടെ മാസ്‌ക് നിര്‍ബന്ധിച്ച് മാറ്റി

    ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയിലും കറുത്ത മാസ്ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളാണ് കോട്ടയത്ത് പോലീസ് ഏര്‍പ്പെടുത്തിയത്.
    Published by:Naveen
    First published: