• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഴുവൻ പള്ളികളും അടച്ചിടുമെന്ന് സ്വാദിഖലി തങ്ങൾ; അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് സമസ്ത; ലീഗുമായി നേരിട്ട് ഏറ്റുമുട്ടല്‍

മുഴുവൻ പള്ളികളും അടച്ചിടുമെന്ന് സ്വാദിഖലി തങ്ങൾ; അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് സമസ്ത; ലീഗുമായി നേരിട്ട് ഏറ്റുമുട്ടല്‍

കഴിഞ്ഞ കുറച്ചുകാലങ്ങളായി ലീഗും സമസ്തയും തമ്മിലുള്ള ഏറ്റുമട്ടലിന്റെ ഏറ്റവും പുതിയ അധ്യായാണ് പള്ളിതുറക്കല്‍ വിഷയത്തിലുണ്ടായിരിക്കുന്നത്.

News 18

News 18

  • Share this:
കോഴിക്കോട്: മലപ്പുറം ജില്ലയില്‍ മുഴുവന്‍ പള്ളികളും അടച്ചിടുമെന്ന പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവയെ തള്ളി സമസ്ത. മുഴുവന്‍ പള്ളികളും അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത പള്ളികള്‍ അടച്ചിടുമെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും വൈസ് പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരും അറിയിച്ചു.

ഇന്നലെ വൈകിട്ടോടെയാണ് മലപ്പുറം ജില്ലാ മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ സ്വാദിഖലി തങ്ങളുടെ പ്രസ്താവന വന്നത്. കോഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ ഇറങ്ങിയ പ്രവ്‌സ്താവന ഇങ്ങിനെ, മലപ്പുറം ജില്ലയിലെ പള്ളികള്‍ തല്‍ക്കാലം പ്രാര്‍ത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ മുസ്ലിം കോ- ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ പള്ളികള്‍ തുറക്കാന്‍ അനുമതി നൽകിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. നിബന്ധനകള്‍ പാലിച്ച് കൊണ്ട് നിലവിലുള്ള സാഹചര്യത്തില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ നടത്തല്‍ പ്രായോഗികമല്ല. മലപ്പുറം ജില്ലാ മുസ്ലിം കോ-ഓഡിനേഷന്‍ കമ്മറ്റിയിലെ എല്ലാ സംഘടനാ നേതാക്കളോടും ആശയ വിനിമയം നടത്തി എല്ലാവരുടെയും അഭിപ്രായ പ്രകാരമാണ് ഈ തീരുമാനമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു. ഇതായിരുന്നു ആ പ്രസ്താവന.

എന്നാല്‍ രാത്രിയോടെ തന്നെ ഈ പ്രസ്താവനയെ തള്ളി സമസ്തയും രംഗത്തെത്തി. മുഴുവന്‍ പള്ളികളും അടച്ചിടാന്‍ സമസ്ത തീരുമാനിച്ചിട്ടില്ലെന്നും വലിയ തോതില്‍ ആള്‍ക്കൂട്ടമെത്തുന്നതും നഗരത്തിലുള്ളതുമായ പള്ളികളാണ് അടച്ചിടുകയെന്നും സമസ്ത നേതാക്കള്‍ പ്രസ്താവനയിറക്കി.

സമസ്തയുടെ പ്രസ്താവന

കൊവിഡ് 19 നിബന്ധനകള്‍ പാലിച്ച് പള്ളികള്‍ തുറക്കാം -സമസ്ത ചേളാരി: ലൊക്ക്ഡൗണില്‍  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് അനുവദിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ പ്രത്യേക സാഹചര്യത്തില്‍ ഇരു സര്‍ക്കാരുകളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും നല്‍കിയ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പള്ളികള്‍ തുറക്കേണ്ടതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടരി പ്രൊഫ. കെ.ആലിക്കട്ടി മുസ്ല്യാരും സെക്രട്ടരി എം.ടി.അബ്ദുള്ള മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
TRENDING:First Bell @Victers | ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ ഇന്നു മുതൽ [NEWS]വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ [NEWS] സംസ്ഥാനത്ത് ഹോട്ടലുകളും മാളുകളും ആരാധനാലയങ്ങളും നാളെ തുറക്കും [NEWS]
വ്യവസ്ഥകള്‍ ഒരു നിലക്കും പാലിക്കാന്‍ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളില്‍ നിലവിലെ അവസ്ഥ തുടരാവുന്നതാണെന്നും നേതാക്കള്‍ അറിയിച്ചു. മലപ്പുറം ജില്ലാ മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയെന്ന പേരില്‍ ഒരു കമ്മിറ്റി തന്നെ നിലവിലില്ലെന്നും സമസ്ത അറിയാതെയാണ് സ്വാദിഖലി തങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ലീഗും സമസ്തയും തമ്മിലുള്ള ഏറ്റുമട്ടലിന്റെ ഏറ്റവും പുതിയ അധ്യായാണ് പള്ളിതുറക്കല്‍ വിഷയത്തിലുണ്ടായിരിക്കുന്നത്. സമസ്ത തീരുമാനങ്ങളെല്ലാം മുസ്ലിം ലീഗിന്റെ അറിവോടും സമ്മതത്തോടുമായിരുന്നു മുന്‍കാലങ്ങളില്‍ നടന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമസ്ത സ്വന്തം നിലയില്‍ തീരുമാനങ്ങളെടുത്തു തുടങ്ങി.

ഇത് ലീഗിനെ പ്രതിസന്ധിയിലാക്കി. സമസ്തയെ സ്വതന്ത്രമാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുസ്ലിംലീഗ്. എന്നാല്‍ മതവിഷയങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമസ്ത നേതാക്കള്‍. ഇതാണ് ലീഗും സമസ്തയും തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിയത്.

ഇതിനു പുറമെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യവുമായി മുസ്ലിംലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. മതസംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യം ശക്തമാക്കാനും സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കാനും ആലോചന നടന്നു. ഇത് തിരിച്ചറിഞ്ഞാണ് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായെങ്കിലും തിടുക്കപ്പെട്ട് പള്ളികള്‍ തുറക്കേണ്ടെന്ന് മതസംഘടനകള്‍ പലതും നിലപാടെടുത്തു. ഇതോടെ ലീഗ് പ്രതിസന്ധിയിലായി. ഇത് മറികടക്കാന്‍ കൂടിയാണ് സ്വാദിഖലി തങ്ങളുടെ പേരില്‍ മുസ്ലിം ലീഗ് പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചെന്ന നിലപാടുമായി രംഗത്തെത്തിയത്. സമസ്ത ഇതിനെ തള്ളിയതോടെ ഇനി നിലപാട് പറയേണ്ടത് മുസ്ലിം ലീഗ് നേതാക്കളാണ്.
First published: