• HOME
 • »
 • NEWS
 • »
 • kerala
 • »
 • Ali Akbar | മതം ഉപേക്ഷിക്കു‌കയാണ് ; സംവിധായകന്‍ അലി അക്ബര്‍

Ali Akbar | മതം ഉപേക്ഷിക്കു‌കയാണ് ; സംവിധായകന്‍ അലി അക്ബര്‍

ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുന്നു.ആയിരക്കണക്കിന് ഇമോജികള്‍ ഇട്ടവരോടുള്ള എന്റെ ഉത്തരമാണിത്

 • Share this:
  തിരുവനന്തപുരം: മതം (Religion) ഉപേക്ഷിക്കുന്നതായി സംവിധായകന്‍ അലി അക്ബര്‍ (Ali Akbar). ഫേസ്ബുക്ക് (Facebook) ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

  സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടത്തിയതായും അതില്‍ പ്രതിഷേധിച്ചാണ് മതം ഉപേക്ഷിക്കുന്നതെന്നും,  അലി അക്ബര്‍ പറഞ്ഞു.

  ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത ദിവസം അലി അക്ബര്‍ നടത്തിയ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശ ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്റെ അക്കൗണ്ടിന് ഒരു മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മറ്റൊരു അക്കൗണ്ട് വഴി ലൈവില്‍ വന്നാണ് മതം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചിരുക്കുന്നത്.

  Periya Murder | പെരിയ ഇരട്ടക്കൊല; CBI അറസ്റ്റ് ചെയ്ത 5 പേരുടേയും ജാമ്യാപേക്ഷ തളളി

  ഇമോജി ഇട്ടവര്‍ക്കെതിരെ സംസാരിച്ചു അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് അക്കി. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ മതം ഉപേക്ഷിക്കുന്നു.എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല. ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുന്നു.ആയിരക്കണക്കിന് ഇമോജികള്‍ ഇട്ടവരോടുള്ള എന്റെ ഉത്തരമാണിതെന്നും അദ്ദേഹം ലൈവില്‍ പറഞ്ഞു.ഭാര്യയുമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം ലൈവില്‍ പറയുന്നു

  ആരാണ് ലീഗ്? മതസംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ? ചെയ്യാനുള്ളത് ചെയ്യെന്ന് പിണറായി വിജയന്‍


  ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് പരിശോധിക്കണം; മന്ത്രി റിയാസിനെതിരായ അധിക്ഷേപത്തിനെതിരെ DYFI

  മുസ്ലിം ലീഗ് (Muslim League) വഖഫ് സംരക്ഷണ റാലിയില്‍ (Wakf rally) സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ (Abdurahman Kallayi) വിവാദ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

  അനേകമാനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങൾക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയിൽ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വർഗ്ഗീയ ഒത്തുചേരൽ കാരണമായത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചു പരിഹസിച്ചത് മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാണ്.ഡി. വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സഖാവ്‌ മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല,വ്യഭിചാരമാണെന്നാണ് ലീഗിലെ വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്.ലീഗിന്റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കയ്യടിക്കാനുണ്ടായിരുന്നത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും,പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും അടങ്ങുന്ന നേതാക്കളായിരുന്നെന്നും സനോജ് ആരോപിക്കുന്നു.

  സഖാവ് മുഹമ്മദ് റിയാസിനെതിരെയുള്ള ഇവരുടെ ഈ പ്രചരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അദ്ദേഹം ആദ്യ തവണ കോഴിക്കോട് ലോക്സഭാ ഇലക്ഷനിൽ മത്സരിക്കുന്ന കാലം മുതൽ മതപരമായ വികാരങ്ങൾ അദ്ദേഹത്തിനെതിരാക്കി തിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരാണിവരെന്നും സനോജ് പറഞ്ഞു.

  മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയിൽ ഉയർന്ന് കേട്ടത്.' ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് '.മുന്നേ ഈ അധിക്ഷേപം ഉയർന്ന് കേട്ടത് സംഘപരിവാർ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്.ശബരിമല കലാപ കാലത്ത് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരിൽ നിന്ന് പകർന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യമെന്നും സനോജ് കുറ്റപ്പെടുത്തി.
  Published by:Jayashankar Av
  First published: