ഇന്റർഫേസ് /വാർത്ത /Kerala / 'നിങ്ങളുയുർത്തുന്ന ആശയത്തിന്റെ പേരാണ് ഡിവൈഎഫ്ഐ'; പ്രശംസിച്ച് സംവിധായകൻ അരുൺ ഗോപി

'നിങ്ങളുയുർത്തുന്ന ആശയത്തിന്റെ പേരാണ് ഡിവൈഎഫ്ഐ'; പ്രശംസിച്ച് സംവിധായകൻ അരുൺ ഗോപി

സംവിധായകൻ അരുൺ ഗോപി

സംവിധായകൻ അരുൺ ഗോപി

പ്രവർത്തകർക്കൊപ്പം പങ്കെടുത്ത അനുഭവവും അരുൺ ഗോപി പങ്കുവെക്കുന്നു.

  • Share this:

കൊച്ചി: കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രശംസിച്ച് സംവിധായകൻ അരുൺ ഗോപി. നല്ല പ്രവർത്തനങ്ങളിലൂടെ നിങ്ങളുയർത്തുന്ന ആശയത്തിന്റെ പേരാണ് ഡിവൈഎഫ്ഐ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പ്രവർത്തകർക്കൊപ്പം പങ്കെടുത്ത അനുഭവവും അരുൺ ഗോപി പങ്കുവെക്കുന്നു.

Also Read- Fahadh Faasil | മലയന്‍കുഞ്ഞ് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടം; രക്ഷപ്പെട്ട കഥ വിവരിച്ച് ഫഹദ് ഫാസില്‍

അരുണ്‍ ഗോപിയുടെ കുറിപ്പ്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നാടിനൊപ്പം ഡി വൈ എഫ് ഐ …!! കഴിഞ്ഞ ഒരു മാസക്കാലമായി വിശക്കുന്നവർക്ക് ഭക്ഷണവും ആവശ്യക്കാർക്ക് മരുന്നും അശരണർക്കു താമസവും ഒറ്റപെട്ടവർക്കു കൂട്ടുമായി ഒരുപറ്റം ചെറുപ്പക്കാർ വാഴക്കാല പടമുകളിൽ അഹോരാത്രം ജീവിക്കുന്നു.. അവർക്കൊപ്പം കുറച്ച്നേരം ഞാനും!! ഡിവൈഎഫ്ഐ പ്രവർത്തകൻ ആയിരുന്നതിനാലാവാം അവരുടെ ആവേശവും ഊർജ്ജവും ഒട്ടും ചോരാതെ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു!!

Also Read- Chackochan Challenge |പ്രോണ്‍ ബിരിയാണി; അവസാന ദിവസം കുക്കിങ് ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

നന്ദി ഇത്തരം പ്രവർത്തനങ്ങളിലൂടെ നിങ്ങളുയുർത്തുന്ന ആശയത്തിന്റെ പേര് തന്നെയാണ് ഡിവൈഎഫ്ഐ!! ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയവും അല്ലാത്തതുമായ സംഘടങ്ങൾക്കു അവരുടെ പ്രവർത്തകർക്ക് ഒരായിരം സല്യൂട്ട്…!! സംഘടനകളൂടെ പേരുകളിലെ മാറ്റമുണ്ടാകു മനസ്സിലെ നന്മ നിങ്ങളിലൊക്കെ ഒന്നുതന്നെയാണ്.

Also Read- 'ലോക്ക് ഡൗണില്‍ കേട്ട മികച്ച വണ്‍ ലൈൻ ഇതാണ്', മകളെഴുതിയ കഥ പങ്കുവെച്ച് പൃഥ്വിരാജ്

Also Read- യൂട്യൂബിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ ഗോവിന്ദ് പത്മസൂര്യ ചെലവിട്ടത് എങ്ങനെ?

ദിലീപ് നായകനായ 'രാമലീല'യിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്നയാളാണ് അരുൺ ഗോപി. അന്തരിച്ച തിരക്കഥാകൃത്ത് സച്ചിയുടെ രചനയിൽ പുറത്തിറങ്ങിയ രാമലീല ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരുന്നു. ഷാജോൺ, പ്രയാഗ മാർട്ടിൻ, വിജയരാഘവൻ, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ  ഒന്നാണ്. തുടർന്ന് പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയും അരുൺ ഗോപി സംവിധാനം ചെയ്തിരുന്നു.

Also Read- Mahesh Babu| തെലുങ്ക് എഴുതാനും വായിക്കാനും അറിയാത്ത സൂപ്പർ സ്റ്റാർ

First published:

Tags: Arun Gopy, Arun Gopy director, Covid 19, Dyfi