ഹ്രസ്വചിത്രം പ്രകാശനം ചെയ്തു, തൊട്ടു പിന്നാലെ സംവിധായകൻ വാഹനാപകടത്തിൽ മരിച്ചു

എസ്സാര്‍ മീഡിയ യൂ ട്യൂബിലൂടെ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് "ലോക്കൗഡൗണായ ഓണം" പ്രേക്ഷകരുടെ മുന്നിലെത്തിക്കാനിരിക്കെയാണ് സംവിധായകന്‍റെ ആകസ്മിക വിയോഗം

News18 Malayalam | news18-malayalam
Updated: August 30, 2020, 8:11 PM IST
ഹ്രസ്വചിത്രം പ്രകാശനം ചെയ്തു, തൊട്ടു പിന്നാലെ സംവിധായകൻ വാഹനാപകടത്തിൽ മരിച്ചു
saleesh
  • Share this:
കൊച്ചി: ഹ്രസ്വചിത്രം പ്രകാശനം ചെയ്തതിന് തൊട്ടു പിന്നാലെ സംവിധായകൻ വാഹനാപകടത്തിൽ മരിച്ചു. "ലോക്കഡൗണായ ഓണം" എന്ന ഹ്രസ്വചിത്രം ഒരുക്കിയ സലീഷ് വെട്ടിയാട്ടിലാണ്(42) അങ്കമാലിയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സലീഷ് ഓടിച്ചിരുന്ന കാർ ഡിവൈഡറിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ.

സലീഷ് സംവിധാനം ചെയ്ത "ലോക്കഡൗണായ ഓണം" എന്ന ഹ്രസ്വചിത്രത്തിന്‍റെ പ്രകാശനം ഇന്നു രാവിലെ ചാലക്കുടിയിലെ കലാഭവൻ മണിയുടെ രാമൻ സ്മാരക കലാഗ്രഹത്തിൽ വെച്ച് കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോക്ടര്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രാജൻപിദേവിന്റെ മകൻ ജൂബിൽ രാജൻപിദേവും ചേർന്ന് പ്രകാശനം ചെയ്തിരുന്നു. ഈ ചടങ്ങിനുശേഷമാണ് സലീഷ് എറണാകുളത്തേക്ക് തിരിച്ചത്.

എസ്സാര്‍ മീഡിയ യൂ ട്യൂബിലൂടെ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് "ലോക്കൗഡൗണായ ഓണം" പ്രേക്ഷകരുടെ മുന്നിലെത്തിക്കാനിരിക്കെയാണ് സംവിധായകന്‍റെ ആകസ്മിക വിയോഗം. സംവിധായകന്‍റെ വലിയ ആഗ്രഹമായതിനാൽ ചിത്രം ഇന്നുതന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ന്യൂസ് 18നോട് പറഞ്ഞു. സോഹന്‍ സീനുലാല്‍, സുമേഷ് തമ്പി, അംബിക മോഹന്‍, ദേവിക, പ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് സലീഷ് വെട്ടിയാട്ടില്‍ "ലോക് ഡൗണ്‍ ആയ ഓണം " എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

ഇടപ്പളളിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കുട്ടന്‍ ആലപ്പുഴ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് എഴുതുന്നു.
നിര്‍മ്മാണം-മുസ്തഫ കെ എ,അസോസിയേറ്റ് ഡയറക്ടര്‍- എം സജയന്‍, അസിസ്റ്റന്റ് ഡയറക്ടർ സരുണ്‍ വാസുദേവ്,മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രലങ്കാരം-ബിജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റെനി ജോസഫ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
You may also like:Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന [NEWS]Life Mission | 'മിനിട്സ് നശിപ്പിക്കാൻ ഗൂഡാലോചന; മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണം': അനിൽ അക്കര [NEWS] കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു [NEWS]
ഏറെക്കാലമായി സിനിമാരംഗത്തുള്ളയാളായിരുന്നു ചാലക്കുടി സ്വദേശിയായ സലീഷ് വെട്ടിയാട്ടിൽ. നിരവധി സംവിധായകർക്കൊപ്പം അസിസ്റ്റന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. വിഷ്ണു വിനോദിനെ നായകനാക്കി ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ലോക്ക്ഡൌൺ കാരണം അത് തുടങ്ങാനായില്ല. അതിനിടയിലാണ് ലോക് ഡൗണ്‍ ആയ ഓണം സംവിധാനം ചെയ്തത്. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിന് കാത്തുനിൽക്കാതെ സലീഷ് യാത്രയായി.
Published by: Anuraj GR
First published: August 30, 2020, 5:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading