• HOME
 • »
 • NEWS
 • »
 • kerala
 • »
 • ലോകത്തിനു മുന്നിൽ ചികിത്സയുടെ സംയോജിത കാഴ്ചപ്പാട് മുന്നോട്ട് വെച്ച പ്രധാനമന്ത്രിക്ക് അഭിനന്ദനം: ഡോ. ബിജു

ലോകത്തിനു മുന്നിൽ ചികിത്സയുടെ സംയോജിത കാഴ്ചപ്പാട് മുന്നോട്ട് വെച്ച പ്രധാനമന്ത്രിക്ക് അഭിനന്ദനം: ഡോ. ബിജു

ഇറാൻ ,ഫിലിപ്പൈൻസ്, ഇറ്റലി, ഫ്രാൻസ്,യു കെ തുടങ്ങിയ രാജ്യങ്ങളിലും ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയെന്ന് ഡോ. ബിജു

biju director

biju director

 • Share this:
  കോവിഡിനെ തുരത്താൻ ഹോമിയോപ്പതിയുടെ സേവനവും ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി സംവിധായകൻ ഡോ. ബിജു. ചൈനയും ക്യൂബയും ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന്റെ സേവനം കൊറോണ രോഗത്തിനെതിരെ വ്യാപകമായി ഉപയോഗിച്ചു. ലോകത്തിനു മുന്നിൽ ചികിത്സയുടെ സംയോജിത കാഴ്ചപ്പാട് മുന്നോട്ട് വെച്ച പ്രധാനമന്ത്രിക്ക് അഭിനന്ദനം നൽകുന്നുവെന്നും ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചു.

  ഇറാൻ ,ഫിലിപ്പൈൻസ്, ഇറ്റലി, ഫ്രാൻസ്,യു കെ തുടങ്ങിയ രാജ്യങ്ങളിലും ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനായി ആയുർവേദ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കാവുന്നതാണ് എന്ന് പറയുകയും ചെയ്തു. എന്നാൽ പതിവ് പോലെ ഐഎംഎയും, ചില സ്ഥിരം അലോപ്പതി ശാസ്ത്ര തീവ്രവാദികളും യുക്തിവാദികളും രംഗത്തു വന്നുവെന്നും ബിജു ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയായ പത്തനംതിട്ട ജില്ലയിലെ ഡിഎംഒ(ഹോമിയോ) യാണ് പ്രശസ്ത സംവിധായകനായ ബിജു കുമാർ ദാമോദരൻ.
  TRENDING STORIES:മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]'കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല, അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാനാവില്ല': VT ബൽറാം[NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

  സമീപ കാലത്തെ ലോക ചരിത്രത്തിൽ അപൂർവമായാണ് ഒരു പാൻഡെമിക് രോഗം ലോകത്തെ ഒന്നാകെ മുൾമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുന്നത് . ലോകത്തെ മുഴുവൻ നിശ്ചലമാക്കിക്കൊണ്ട് ഒരു രോഗം വ്യാപിക്കുകയാണ് . സാധ്യമായ എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും ഈ രോഗത്തിനെ തുരത്താൻ ഉപയോഗിക്കുക എന്നതാണ് പ്രധാനം . ആധുനിക വൈദ്യ ശാസ്ത്രം ഇക്കാര്യത്തിൽ സ്തുത്യർഹമായ സേവനം ആണ് അനുഷ്ടിച്ചുകൊണ്ടിരിക്കുന്നത് . ബ്രെയ്ക്ക് ദി ചെയിൻ , സോഷ്യൽ ഡിസ്റ്റൻസിങ് എന്നിവ ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങളുടെ സഹകരണത്തോടെ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്.

  കൃത്യമായ സ്‌ക്രീനിങ്ങുകളും , ഐസൊലേഷൻ സംവിധാനവും ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ നടപ്പാക്കുന്നു. ഈ രോഗത്തിന് ചികിത്സയ്‌ക്കോ പ്രതിരോധത്തിനോ മരുന്നുകൾ ഇല്ല എന്നതാണ് ഏറ്റവും വലിയ ഒരു പ്രതിബന്ധമായി നമുക്ക് മുൻപിലുള്ളത്. ഈ വസ്തുത കൃത്യമായി മനസ്സിലാക്കിയ ചൈന ഉൾപ്പെടെയുള്ള പല ലോക രാജ്യങ്ങളും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സേവനത്തിനൊപ്പം ട്രഡീഷണൽ വൈദ്യ ശാസ്ത്രങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തി ആണ് കൊറോണ രോഗത്തെ തുരത്തിയത് . ചൈന ചൈനീസ് മെഡിസിന്റെ ഉപയോഗം കൊറോണയെ നേരിടുന്നതിൽ ഫലപ്രദമായി ഉപയോഗിച്ചിരുന്നു.

  ക്യൂബയിൽ ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന്റെ സേവനം കൊറോണ രോഗത്തിനെതിരെ വ്യാപകമായി ഫലപ്രദമായി ഉപയോഗിച്ചു . ഇറാൻ ,ഫിലിപ്പൈൻസ്, ഇറ്റലി, ഫ്രാൻസ്,യു കെ തുടങ്ങിയ രാജ്യങ്ങളിലും ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വരുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കാണ് കൊറോണ വൈറസ് ബാധിക്കാൻ കൂടുതൽ സാധ്യത എന്നുള്ളത് കൊണ്ട് തന്നെ മനുഷ്യന്റെ സ്വാഭാവിക രോഗ പ്രതിരോധ ശേഷി കൂട്ടുവാൻ പരമ്പരാഗത / ബദൽ വൈദ്യശാസ്ത്രങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്തി രോഗ വ്യാപന സാധ്യത തടയുക എന്നതാണ് ചൈനയും ക്യൂബയും ഒക്കെ അവലംബിച്ചു വിജയിച്ച മാർഗ്ഗം. ഇന്ത്യയിൽ ആയുഷ് മന്ത്രാലയം മാർച് 6 ന് തന്നെ ഇത്തരത്തിൽ സ്വാഭാവിക രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ മരുന്നുകൾ ഉപയോഗപ്പെടുത്താവുന്നതാണ് എന്ന സർക്കുലർ പുറത്തിറക്കി.

  രോഗ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കുകയും സോഷ്യൽ ഡിസ്റ്റൻസിങ് , ബ്രെയ്ക്ക് ദ ചെയിൻ , വ്യക്തി ശുചിത്വം തുടങ്ങിയ കാര്യങ്ങൾ പൂർണ്ണമായും ഉറപ്പു വരുത്തുന്നതിനൊപ്പം ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ സ്വാഭാവിക രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാർ മാർച്ചു 6 നുള്ള ഉത്തരവിൽ പറഞ്ഞിരുന്നത് . മാർച് 13 ന് കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനായി ആയുർവേദ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കാവുന്നതാണ് എന്ന് പത്ര സമ്മേളനത്തിൽ പറയുകയും ചെയ്തു . തുടർന്ന് കേരളത്തിൽ പല ജില്ലകളിലും ഇത്തരത്തിൽ രോഗ പ്രതിരോധ ശേഷി കൂട്ടുവാനുള്ള ആയുഷ് മരുന്നുകൾ സർക്കാർ ഡിസ്പെൻസറികൾ മുഖേന കൊടുത്തു വരികയും ചെയ്യുന്നുണ്ട് . ഇതിനെതിരെ പതിവ് പോലെ ഐ എം എ യും , ചില സ്ഥിരം അലോപ്പതി ശാസ്ത്ര തീവ്രവാദികളും യുക്തിവാദികളും രംഗത്തു വന്നു.

  പക്ഷെ പൊതു ജനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഒക്കെ വലിയ തോതിലുള്ള ആവശ്യപ്രകാരം ഈ ലോക്ക് ഡൗൺ കാലത്തും ആയുർവേദ ഹോമിയോ മരുന്നുകൾ ഒട്ടേറെ ജനങ്ങൾക്ക് നൽകുവാൻ സാധ്യമായി . കൃത്യമായ ഡേറ്റ കളക്ഷനും , സർവേയും , പഠനങ്ങളും ഇതോടൊപ്പം നടക്കുന്നുമുണ്ട് . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആയുഷ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ആശാ വർക്കർമാരുടെ സേവനം ആയുഷ് രോഗ പ്രതിരോധ മരുന്നുകൾ നൽകുന്നതിൽ നിന്നും പിൻവലിക്കുന്നതിനായി ആശാ വർക്കർമാർ എന്നാൽ അലോപ്പതി വൈദ്യശാസ്ത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മാത്രമായി നിയോഗിക്കപ്പെട്ടത് ആണ് എന്ന തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രസ്താവന പോലും ഉത്തരവാദിത്വപ്പെട്ട ഡോക്ടർമാരുടെ സംഘടന നടത്തി എന്നതും ഈ അവസരത്തിൽ ഓർക്കാം . ആയുഷ് ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തനങ്ങൾക്കും ആയാണ് ആശാ വർക്കർമാരെ സർക്കാർ നിയമിച്ചിട്ടുള്ളത് അല്ലാതെ അലോപ്പതി വൈദ്യശാസ്ത്രത്തിന്റെ മാത്രം ഫീൽഡ് വർക്കർമാർ അല്ല ആശ വർക്കർമാർ എന്നത് ഈ വ്യാജ പ്രസ്താവന ഇറക്കിയവർക്കും നന്നായി അറിയാം..

  ലോക്ക് ഡൗൺ കാലത്ത് ആയുർവേദ ഹോമിയോ മേഖലയിലെ പ്രമുഖരുമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വീഡിയോ കോൺഫറൻസ് നടത്തുകയും ആയുഷ് മേഖലയിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നുകൾ ഈ സാഹചര്യത്തിൽ വിപുലമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ഇതിനായി പ്രോട്ടോക്കോളുകളും ട്രെയിനിങ്ങുകളും നടപ്പിൽ വരുത്താനും പ്രത്യേക ടാസ്ക് ഫോഴ്‌സുകൾ രൂപീകരിക്കുവാനും നിർദ്ദേശം നൽകുകയും ചെയ്തു . ഇതേ തുടർന്ന് കേരളാ മുഖ്യമന്ത്രി ആയുർവേദ രംഗത്തെ പ്രമുഖരുമായി വീഡിയോ കോൺഫറൻസ് നടത്തുകയും ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു . ആയുർവേദ വകുപ്പ് നൽകിയ ആക്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തിൽ ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ആയുഷ് സെക്രട്ടറി ഏപ്രിൽ 8 ന് ഒരു ഓർഡർ പുറത്തിറക്കുകയും ചെയ്തു .തുടർന്ന് ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന്റെ ആക്ഷൻ പ്ലാൻ ആയുഷ് സെക്രട്ടറിയ്ക്ക് സമർപ്പിച്ചിരിക്കുകയാണ് .ആക്ഷൻ പ്ലാൻ അംഗീകരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു .
  ഈ കാലയളവിൽ മണിപ്പൂർ, കർണാടക, ഗോവ , ഗുജറാത്ത് , മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ആയുർവേദ , ഹോമിയോപ്പതി മരുന്നുകൾ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനായി ഉപയോഗിക്കേണ്ടതാണ് എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട് . ആ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ ആരോഗ്യ വകുപ്പും ആയുഷ് വകുപ്പും ഒത്തു ചേർന്ന് അവരവരുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു . സതേൺ റെയിൽവേ തങ്ങളുടെ എല്ലാ ഉദ്യോഗസ്ഥരും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഹോമിയോപ്പതി മരുന്ന് കഴിക്കേണ്ടതാണെന്ന് ഉത്തരവിട്ടിട്ടുണ്ട്‌.

  ഇത്തരത്തിൽ ലോകം കണ്ടിട്ടില്ലാത്ത ഒരു മഹാ വിപത്തിനെ നേരിടാൻ എല്ലാ വൈദ്യ ശാസ്ത്രങ്ങളുടെയും സേവനം അവരവർക്ക് സാധ്യമാകുന്ന മേഖലകളിൽ ഉപയോഗപ്പെടുത്തുക എന്നതാണ് ചെയ്യേണ്ടത് . ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ നൽകിയ ഏഴു നിർദ്ദേശങ്ങളിൽ മൂന്നാമത്തേത് ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ കഴിക്കണം എന്നതാണ് . ഭാരതത്തിന്റെ തനത് വൈദ്യ ശാസ്ത്രമായ ആയുർവേദത്തിന്റെ സാധ്യതകളും . വൈറൽ രോഗങ്ങളുടെ പ്രതിരോധത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഹോമിയോപ്പതിയുടെ സേവനവും കൊറോണ രോഗത്തെ നേരിടുന്നതിൽ ഉപയോഗപ്പെടുത്തണം എന്ന വ്യക്തമായ സന്ദേശവും നിർദ്ദേശവും ആണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത് . ചികിത്സയും പ്രതിരോധവും ഇല്ലാത്ത ഒരു രോഗത്തെ നേരിടുവാൻ നിയമാനുസൃതം ഒരു രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വൈദ്യശാസ്ത്രങ്ങളുടെയും അറിവുകളും, ശാസ്ത്ര സങ്കേതങ്ങളും സാധ്യതകളും വൈവിധ്യ പൂർണ്ണമായ തെറാപ്യൂട്ടിക് രീതികളും സമന്വയിപ്പിച്ചു ഉപയോഗപ്പെടുത്തുക എന്ന വിശാലമായ ഒരു കാഴ്ചപ്പാടാണ് പ്രധാനമന്ത്രി കൈക്കൊണ്ടിട്ടുള്ളത്.

  ഇന്ത്യ പോലെ വലിയ വൈവിധ്യ പൂർണ്ണമായ അറിവുകളുടെയും സംസ്കാരങ്ങളുടെയും ദേശ ഭാഷാന്തരങ്ങളുടെയും കൂടിച്ചേരൽ ഉള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ അത്തരത്തിൽ നിലനിൽക്കുന്ന എല്ലാ വൈദ്യ ശാസ്ത്രങ്ങളുടെയും തെളിവുകളും അനുഭവങ്ങളും ഒക്കെ മുൻനിർത്തി അവയുടെ എല്ലാം സംയോജിതമായ ഒരു പ്രവർത്തനത്തിനായി മുൻകൈ എടുക്കുന്നു എന്നത് ഒരു വലിയ മാതൃക ആണ് . ചൈനയും ക്യൂബയും ഒക്കെ പരീക്ഷിച്ചു വിജയിച്ച ഒരു രീതി ആണത് . എല്ലാ വൈദ്യ ശാസ്ത്രങ്ങൾക്കും അതിന്റേതായ നേട്ടങ്ങളും പരിമിതിയും ഉണ്ട് . ഒരു വൈദ്യ ശാസ്ത്രവും പൂർണ്ണം അല്ല . നമ്മുടെ അറിവുകളും പൂർണ്ണം അല്ല . ഒരുപക്ഷെ ആദിവാസി വൈദ്യം പോലെയുള്ള മേഖലകളിൽ വലിയ സാധ്യതകൾ ഉണ്ടാകും പക്ഷെ അവയൊന്നും തന്നെ നമ്മൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുവാനോ പഠന വിധേയമാക്കുവാനോ ഉള്ള ഒരു സാഹചര്യം സൃഷ്ടിച്ചിട്ടില്ല. അതിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.

  ഓരോ വൈദ്യ ശാസ്ത്രങ്ങളുടെയും സാധ്യതകൾ ആവശ്യമായ സാഹചര്യങ്ങളിൽ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന ഒരു സംയോജിത ചികിത്സാ കാഴ്ചപ്പാടാണ് ചൈനയ്ക്കും ക്യൂബയ്ക്കും പിന്നാലെ ഇപ്പോൾ ഇന്ത്യയും മുന്നോട്ട് വെക്കുന്നത്. ഇത്തരത്തിൽ ഒരു സമഗ്രമായ വൈദ്യശാസ്ത്ര കാഴ്ചപ്പാട് ചികിത്സയുടെ സാമ്പത്തിക സാമൂഹിക മേഖലകളിലും വലിയ വ്യത്യാസങ്ങൾ കൊണ്ട് വരും. ചികിത്സ എന്നത് ഏതൊരു പൗരന്റെയും അടിസ്ഥാന ഭരണഘടനാപരമായ അവകാശമാണ് . ചികിത്സാ രംഗത്തെ നിലനിൽക്കുന്ന കച്ചവട കുത്തക രീതികളും , ചികിത്സയുടെ ഉയർന്നു വരുന്ന സാമ്പത്തിക മൂലധന കാഴ്ചപ്പാടും തകർക്കപ്പെടേണ്ടതുണ്ട് . ചികിത്സയുടെ എലൈറ്റിസം ഒരു വലിയ അളവിൽ നില നിൽക്കുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയിലാണ് നമ്മൾ ജീവിക്കുന്നത് എന്നത് സത്യം ആണ്.

  ഇന്ത്യൻ സാഹചര്യത്തിൽ ആദിവാസി മേഖലയിലും പാർശ്വ വല്കൃത ജന വിഭാഗങ്ങളിലും ഇപ്പോഴും ആരോഗ്യ സേവനം മികച്ച രീതിയിൽ പൂർണ്ണമായി എത്തിക്കാൻ നമുക്ക് സാധിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യം ആണ് . വൈദ്യശാസ്ത്രങ്ങളുടെ സംയോജിച്ചുള്ള കൂടുതൽ യാഥാർഥ്യ ബോധത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് നമുക്കാവശ്യം . പരീക്ഷണ ശാലകളിലെ ഏതാനും സാമ്പിളുകളിൽ നിന്ന് മാത്രം കിട്ടുന്ന പരീക്ഷണ തെളിവുകൾക്കപ്പുറവും ലോകമുണ്ട് എന്ന ലളിതമായ ചിന്തയാണ് എല്ലാവർക്കും ഉണ്ടാകേണ്ടത് ., അറിഞ്ഞവയെക്കാൾ കൂടുതലാണ് അറിയാനുള്ളവ എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ നിലവിൽ ഉള്ളൂ . കൊറോണ കാലം അത്തരത്തിലുള്ള ചില തിരിച്ചറിവുകൾക്ക് കൂടി ഉള്ള സമയം ആകട്ടെ എന്ന് കരുതുന്നു .ലോകത്തിനു മുന്നിൽ ചികിത്സയുടെ ഒരു പുതിയ സംയോജിത കാഴ്ചപ്പാട് മുന്നോട്ട് വെച്ച ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ ...
  Published by:user_49
  First published: