തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ രമ്യ ഹരിദാസിന്റെ പരാതിയിൽ വിജയരാഘവനെതിരെ കേസെടുക്കരുതെന്ന് നിയമോപദേശം. മലപ്പുറം എസ് പിക്ക് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ് നിയമോപദേശം നൽകിയത്. പരാതി നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ആലത്തൂർ കോടതിയിൽ രമ്യ ഹരിദാസ് പരാതി നൽകിയിരുന്നു. എന്നാൽ, വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിയമോപദേശം.
പൊന്നാനിയിൽ നടന്ന എൽഡിഎഫ് യോഗത്തിനിടെ ആയിരുന്നു എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ രമ്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം.
വിജയരാഘവന്റെ പരാമര്‍ശങ്ങൾക്കെതിരെ ഏപ്രില്‍ രണ്ടിനായിരുന്നു രമ്യ പരാതി നൽകിയത്. ആലത്തൂർ ഡി.വൈ.എസ്.പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി മലപ്പുറം എസ് പിക്ക് കൈമാറിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടും തുടര്‍ നടപടിക്കായി എസ് പി നിയമോപദേശം തേടിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.