HOME » NEWS » Kerala » DIRECTOR KAMAL RESPONDS TO LETTER CONTROVERSY

'ജാഗ്രതക്കുറവുണ്ടായി; ഇടതുപക്ഷമൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം': കത്ത് വിവാദത്തിൽ കമൽ

"മന്ത്രിക്കുള്ള കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് പറയാതിരുന്നത്. സാംസ്കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നു.‌ ഇതിനെ പ്രതിരോധിക്കണം."

News18 Malayalam | news18-malayalam
Updated: January 13, 2021, 3:08 PM IST
'ജാഗ്രതക്കുറവുണ്ടായി; ഇടതുപക്ഷമൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം': കത്ത് വിവാദത്തിൽ കമൽ
News18 Malayalam
  • Share this:
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയതിൽ വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍ കമല്‍. സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും വ്യക്തിപരമായാണ്  മന്ത്രിക്ക് നല്‍കിയ കത്ത് നൽകിയതെന്നും കമൽ വ്യക്തമാക്കി. കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് അതേക്കുറിച്ച് ചോദിക്കാത്തതിരുന്നതെന്നും കമൽ വിശദീകരിക്കുന്നു.

"മന്ത്രിക്കുള്ള കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് പറയാതിരുന്നത്. ഇടതുപക്ഷമൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായല്ല. സാംസ്കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നു.‌ ഇതിനെ പ്രതിരോധിക്കണം. നെഹ്റുവിന്റെ കാഴ്ചപ്പാട് പോലും ഇടതുസമീപനത്തോടെ ചേര്‍ന്നതാണ്'- കമല്‍ പറഞ്ഞു.

Also Read 'ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം'; സംവിധായകൻ കമലിന്റെ കത്ത് പുറത്ത്

Also Read പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം; കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി

ചലച്ചിത്ര അക്കാദമിയിൽ 4 വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമൽ മന്ത്രിക്ക് എഴുതിയ കത്ത് നിയമസഭയിൽ രമേശ് ചെന്നിത്തലയാണ് പുറത്ത് വിട്ടത്.

ഫെസ്റ്റിവൽ ഡപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ റിജോയ് കെ ജെ, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ടർ എൻ.പി സജീഷ്, പ്രോഗ്രാം മാനേജർ വിമൽകുമാർ വി.പി എന്നിവരെ സ്ഥിരപ്പെടുത്തണമെന്നതായിരുന്നു കത്തിലെ ആവശ്യം. നാലു പേരെയും സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സർക്കാരിനും ചലച്ചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Published by: Aneesh Anirudhan
First published: January 13, 2021, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories