കൊച്ചി: എറണാകുളം എസിപി സുരേഷ് കുമാറിനെതിരെ സംവിധായകൻ മേജർ രവി. സുരേഷ്കുമാർ തന്റെ സഹോദരന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്ന് മേജർ രവി പറഞ്ഞു. പട്ടാമ്പി സിഐ ആയിരിക്കുമ്പോഴാണ് സംഭവം. പരാതി നൽകിയിട്ടും തുടർനടപടിയുണ്ടായില്ലെന്ന് മേജർ രവി ആരോപിച്ചു.
2016 ലാണ് സംഭവം . മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പിയുടെ ഭാര്യയോട് പട്ടാമ്പി സി ഐ ആയിരിക്കുമ്പോൾ പി എസ് സുരേഷ് കുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് ആദ്യം പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പിന്നീട് തൃത്താല പൊലീസിലും പരാതി നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടി കാട്ടി ഡി ജി പി ക്ക് പരാതി നൽകി. സുരേഷിനെ പോലുള്ളവരെ സംരക്ഷിക്കുന്നവരും പൊലീസിൽ ഉണ്ടെന്ന് മേജർ രവി കുറ്റപ്പെടുത്തി.
പരാതി നിലനിൽക്കെയാണ് സുരേഷ് കുമാറിന് ഉദ്യോഗ കയറ്റം നൽകിയത്. തന്റെ സഹോദരനെ പല ദിവസങ്ങളിലും മദ്യപിച്ച ശേഷം സുരേഷ് ഫോണിൽ വിളിച്ച് ഭിഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും സി ഐ നവാസ് അനുഭവിച്ച ആത്മ സംഘർഷം തന്റെ സഹോദരനും അനുഭവിച്ചതായും മേജർ രവി പറഞ്ഞു. സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മേജർ രവിയും കുടുംബവും. പരാതി സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും എസിപി പി എസ് സുരേഷ് കുമാർ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.