HOME » NEWS » Kerala » DIRECTOR OF GENERAL EDUCATION SAYS SSLC AND PLUS TWO EXAMINATION PREPARATIONS COMPLETED NEW JJ TV

SSLC, പ്ലസ് ടു പരീക്ഷ നടത്തിപ്പിനുള്ള സജ്ജീകരണങ്ങൾ പൂർണം: പൊതു വിദ്യാഭ്യാസ ഡയറക്ടർ

SSLC, Plus Two Examination Preparations Completed | കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക ക്രമീകരണം അതത് സ്‌കൂളിലെ പ്രധാന അധ്യാപകര്‍ ഉറപ്പ് വരുത്തണം. അധ്യാപകര്‍ക്കും പ്രതിരോധ മാർഗ നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാസ്‌കും ഗ്ലൗസും ധരിച്ച് മാത്രമേ അധ്യാപകര്‍ പരീക്ഷാഹാളില്‍ പ്രവേശിക്കാവൂ.

News18 Malayalam | news18
Updated: May 25, 2020, 10:01 PM IST
SSLC, പ്ലസ് ടു പരീക്ഷ നടത്തിപ്പിനുള്ള സജ്ജീകരണങ്ങൾ പൂർണം: പൊതു വിദ്യാഭ്യാസ ഡയറക്ടർ
exam
  • News18
  • Last Updated: May 25, 2020, 10:01 PM IST
  • Share this:
തിരുവനന്തപുരം: നിരവധി വെല്ലുവിളികളെ നേരിട്ട് കൊണ്ടാണ് ചൊവ്വാഴ്ച എസ് എസ് എൽ സി ഹയർ സെക്കൻണ്ടറി പരീക്ഷകൾ പുനരാരംഭിക്കുന്നത്. പരീക്ഷാ നടത്തിപ്പിന് കേരളം സജ്ജമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ പരീക്ഷ കഴിഞ്ഞ് തിരികെ എത്തുന്നത് വരെ വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പരീക്ഷയ്ക്ക് എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ ഇടപഴകാന്‍ പാടുള്ളു. വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നും കുടിവെള്ളം കൊണ്ടുവരണം. സ്‌കൂളിലും കുടിവെളള സൗകര്യം ഒരുക്കുമെങ്കിലും ഒരാള്‍ ഉപയോഗിച്ച ഗ്ലാസ് മറ്റൊരാള്‍ക്ക് നല്‍കില്ല. പേന അടക്കമുള്ള സാധനങ്ങള്‍ പരസ്പരം കൈമാറാനും അനുവദിക്കില്ല.

You may also like:കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]കോവിഡ് പ്രതിരോധ സംവിധാനങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കണ്ണൂർ കലക്ടർ [NEWS]

സ്‌കൂള്‍ കവാടത്തില്‍ പ്രവേശിക്കുന്ന വിദ്യാർഥികള്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയരാകണം. പനിയുള്ളവരെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കും ക്വാറന്റീനിലുള്ള വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷാഹാളിന് പുറത്ത് ഒരുക്കിയിരിക്കുന്ന സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ കൈകള്‍ വൃത്തിയാക്കണം. പരീക്ഷഹാളില്‍ ഒന്നരമീറ്റര്‍ വീതം അകലത്തിലാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക ക്രമീകരണം അതത് സ്‌കൂളിലെ പ്രധാന അധ്യാപകര്‍ ഉറപ്പ് വരുത്തണം.

അധ്യാപകര്‍ക്കും പ്രതിരോധ മാർഗ നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാസ്‌കും ഗ്ലൗസും ധരിച്ച് മാത്രമേ അധ്യാപകര്‍ പരീക്ഷാഹാളില്‍ പ്രവേശിക്കാവൂ. അറ്റന്‍ഡൻസ് ഷീറ്റ് വിദ്യാര്‍ഥികള്‍ക്ക് കൈമാറി ഒപ്പ് പതിപ്പിക്കുന്ന രീതി ഒഴിവാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ഉറപ്പിച്ച ശേഷം അറ്റന്‍ഡന്‍സ് ഷീറ്റില്‍ അധ്യാപകര്‍ തന്നെ ഒപ്പ് പതിപ്പിക്കണം. രക്ഷിതാക്കളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ല. അതേസമയം വാഹന സൗകര്യമില്ലാത്തവർക്ക് പ്രാദേശിക ഭരണകൂടവും സ്കൂൾ അധികൃതരും ചേർന്ന് സൗകര്യം ഏർപ്പെടുത്തുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Published by: Joys Joy
First published: May 25, 2020, 9:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories