നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ'; പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു

  'മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ'; പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു

  ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങി തന്നത് വഴി തടയല്‍ സമരം വരെ ചെയ്തിട്ട് തന്നെയാ എന്ന് പറയുന്നവര്‍ ആ കാലഘട്ടത്തില്‍ വാഹനങ്ങളുടെ എണ്ണവും കുറവാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു

  Omar Lulu

  Omar Lulu

  • Share this:
   കൊച്ചി:സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതികള്‍(political movements) രാഷ്ട്രീയ പ്രസഥാനങ്ങള്‍ അവസാനിപ്പിക്കണം സംവിധായകന്‍ ഒമര്‍ ലുലു.(Omar Lulu).

   ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങി തന്നത് വഴി തടയല്‍ സമരം വരെ ചെയ്തിട്ട് തന്നെയാ എന്ന് പറയുന്നവര്‍ ആ കാലഘട്ടത്തില്‍ വാഹനങ്ങളുടെ എണ്ണവും കുറവാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.ഫെസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍പ് നടന്‍ ജോജുവിനെ പിന്‍തുണച്ച് ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു.

   ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണ രൂപം

   മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ!
   റോഡ് ഉപരോധിക്കുക എന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതി മാറ്റണം എന്ന് പറയുമ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങി തന്നത് വഴി തടയല്‍ സമരം വരെ ചെയ്തിട്ട് തന്നെയാ എന്ന് മെസ്സ് ഡയലോഗ് അടിക്കുന്ന അണ്ണന്‍മാര്‍ ഒന്ന് ചിന്തിക്കുക 1947ന് മുന്‍പേ റോഡില്‍ പോകുന്ന വാഹനങ്ങളുടെ എണ്ണവും ഇപ്പോഴത്തെ എണ്ണവും.

   K Surendran | 'കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭം': BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ


   കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran) ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിൻമാറാൻ ഇടതു സർക്കാർ (LDF Government) തയ്യാറാവണം. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ അറിയിച്ചു.

   കേന്ദ്രസർക്കാരിനെ മാതൃകയാക്കി സമാനമായ രീതിയിൽ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാനാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. കേന്ദ്രത്തെ മാതൃകയാക്കി എൻഡിഎ ഭരിക്കുന്ന 10 സംസ്ഥാനങ്ങൾ നികുതി കുറച്ചു. എന്നാൽ ഒരു നയാപൈസ പോലും കുറയ്ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ധിക്കാരവും ജനാധിപത്യവിരുദ്ധവുമാണെന്ന് തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
   ഇന്ധന നികുതിയുടെ കാര്യത്തിലെ പിണറായി സർക്കാരിന്റെ ബാലിശമായ നിലപാട് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ഹൃദയം കരിങ്കല്ലിന് സമാനമാണ്. തൊഴിലാളിവർ​ഗ പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. ഇന്ധന വില വർദ്ധനവിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത പിണറായി വിജയന്റെ ആത്മാർത്ഥതയില്ലായ്മയാണിത്. ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് വ്യക്തമായി. കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാനവും സമാന പാത പിന്തുടരുമെന്ന് ഉറപ്പ് പറഞ്ഞ സർക്കാർ അതിൽ നിന്നും പിന്നോട്ട് പോവുകയാണ്.

   Also Read- Fuel Price | കേരളം നികുതി കുറയ്ക്കില്ല; 'ഇന്ധനവില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം'; ധനമന്ത്രി

   സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സർക്കാർ ധൂർത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. കൊവിഡ് പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ട്. എന്നിട്ടും ആ സംസ്ഥാനങ്ങളെല്ലാം നികുതി കുറയ്ക്കുകയാണ്. കേന്ദ്രനികുതി കുറച്ചാൽ സംസ്ഥാനത്തിന്റെ നികുതി കുറയുമെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ നികുതി വരുമാനമെല്ലാം കേന്ദ്രത്തിനാണ് പോവുന്നതെന്ന് പറഞ്ഞ സംസ്ഥാനത്തിന്റെ കാപട്യം പുറത്തായിരിക്കുകയാണ്. കേരളത്തിന്റെ ധനാ​ഗമന മാർ​ഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ധന നികുതിയാണ്. പാവങ്ങളെ കൊള്ള ചെയ്ത് ജീവിക്കുന്ന സർക്കാരാണിതെന്ന് സുരേന്ദ്രൻ പറഞ്ഞു.

   കെ-റെയിലിനെതിരായ സമരങ്ങൾക്ക് ഏകോപനമുണ്ടാകാൻ ബിജെപി ആ​ഗ്രഹിക്കുന്നു. സംസ്ഥാന വ്യാപകമായി കെ-റെയിൽ വിരുദ്ധ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും. കെ-റെയിലിന് ഇരയാവുന്നവരെയും പരിസ്ഥിതി പ്രവർത്തകരെയും സമരത്തിൽ പങ്കെടുപ്പിക്കും. ബിജെപി മണ്ഡല പുനർക്രമീകരണം നടത്താൻ സംസ്ഥാന ഭാരവാഹിയോ​ഗത്തിൽ തീരുമാനമായി. നിലവിലുള്ള 140 നിയോജക മണ്ഡലങ്ങൾ 280 മണ്ഡലം കമ്മിറ്റികളായി മാറും. യുവാക്കളെയും സ്ത്രീകളെയും പട്ടിക,പട്ടികവർ​ഗ വിഭാ​ഗത്തിലുള്ളവരെ കൂടുതലായി പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ, മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽസെക്രട്ടറി കെ.ആർ ഹരി എന്നിവർ സംബന്ധിച്ചു.
   Published by:Jayashankar AV
   First published:
   )}