മലയാള ചലച്ചിത്ര സംവിധായകൻ പി. ഗോപികുമാർ അന്തരിച്ചു

Director P. Gopikumar passes away | പാലക്കാട് വച്ചായിരുന്നു അന്ത്യം

News18 Malayalam | news18-malayalam
Updated: October 20, 2020, 6:24 AM IST
മലയാള ചലച്ചിത്ര സംവിധായകൻ പി. ഗോപികുമാർ അന്തരിച്ചു
പി. ഗോപികുമാർ
  • Share this:
പാലക്കാട്: സംവിധായകൻ പി. ഗോപികുമാർ അന്തരിച്ചു. പാലക്കാട് വച്ചായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മലയാള ചലച്ചിത്ര രംഗത്തു പി. ഭാസ്കരന്റെയൊപ്പമാണ് അരങ്ങേറ്റം. സഹ സംവിധായകനായിട്ടായിരുന്നു തുടക്കം. 1977 ൽ അഷ്‌ടമംഗല്യം എന്ന ചിത്രത്തിലൂടെ സംവിധായകനായി. കന്നി ചിത്രത്തിൽ കമൽ ഹാസനായിരുന്നു നായകൻ. വിധുബാല, കനക ദുർഗ്ഗ, മല്ലിക സുകുമാരൻ എന്നിവർ വേഷമിട്ട ചിത്രമാണ്.ഹർഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവൾ ഒരു നാടോടി, കണ്ണുകൾ, അരയന്നം, തളിരിട്ട കിനാക്കൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. മനോരഥം, പിച്ചിപ്പൂ തുടങ്ങിയ ചിത്രങ്ങളിൽ ബി. ഭാസ്കരൻ വേഷമിടുകയും ചെയ്തു.

സംവിധായകൻ പി. ചന്ദ്രകുമാർ, ഛായാഗ്രാഹകൻ പി. സുകുമാർ എന്നിവർ സഹോദരങ്ങളാണ്. അവിവാഹിതനാണ്. സംസ്കാരം ചന്ദ്രഗിരി ശ്‌മശാനത്തിൽ നടക്കും.
Published by: user_57
First published: October 20, 2020, 6:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading