നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ക്ഷമിക്കണം ഞാൻ ഉദ്ദേശിച്ചത് അങ്ങനെയല്ല'; വിവാദ പ്രസ്താവനയില്‍ ക്ഷമ ചോദിച്ച് സംവിധായകൻ രാജസേനന്‍

  'ക്ഷമിക്കണം ഞാൻ ഉദ്ദേശിച്ചത് അങ്ങനെയല്ല'; വിവാദ പ്രസ്താവനയില്‍ ക്ഷമ ചോദിച്ച് സംവിധായകൻ രാജസേനന്‍

  അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ നാട്ടില്‍ നിന്നും ഓടിക്കണമെന്നും രാജസേനന്‍ പറഞ്ഞിരുന്നു

  rajasenan

  rajasenan

  • Share this:
   തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ തെറ്റുപറ്റിയെന്ന് സംവിധായകൻ രാജസേനന്‍. ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും രാജസേനന്‍ പറഞ്ഞു.

   പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടർന്നായിരുന്നു രാജസേനന്റെ വിവാദ പ്രസ്താവന. ഇവര്‍ നാടിന് ആപത്താണെന്നും വേണ്ടതെല്ലാം കൊടുത്ത് എത്രയും പെട്ടെന്ന് അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും രാജസേനന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്നാണ് ക്ഷമ ചോദിച്ച്‌ രാജസേനന്‍ രംഗത്തെത്തിരിക്കുന്നത്.
   You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
   രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകള്‍

   'ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വിഡിയോ ഇടുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ നയത്തില്‍പ്പെടുന്നതല്ല. എന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്.'

   'അതിനകത്ത് ഒരു പാളിച്ച വന്നത്, ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.'-രാജസേനന്‍ പറഞ്ഞു.
   Published by:user_49
   First published:
   )}