കൊച്ചി: അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ പ്രത്യേക ആംബുലന്‍സില്‍ കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുവരുന്നത്. കെഎൽ 09 എകെ 3990 ആണ് ആംബുലൻസിന്റെ നമ്പർ.
Also Read- 'ഷാനവാസ് മരിച്ചിട്ടില്ല, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു
വാളയാര്‍, വടക്കാഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴിയാണ് ആംബുലന്‍സ് കൊച്ചിയിലേക്ക് വരുന്നത്. ആംബുലന്‍സിന് അതിവേഗം കൊച്ചിയില്‍ എത്തേണ്ടതിനാല്‍ വഴിയൊരുക്കി സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അഭ്യര്‍ഥിച്ചു.
Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 6169 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04
സൂഫിയും സുജാതയുടെ സംവിധായകനായ നരണിപ്പുഴ ഷാനവാസ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരവാസ്ഥയിലാണ്. ഷാനവാസ് വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാമെന്നും നടനും നിർമാതാവുമായ വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.