ഇന്റർഫേസ് /വാർത്ത /Kerala / പ്രളയബാധിതരായ ചെറുകിട വ്യവസായികളെ സഹായിക്കാൻ ദുരന്തനിവാരണ ഫണ്ടിൽ വ്യവസ്ഥയില്ല: മുഖ്യമന്ത്രി

പ്രളയബാധിതരായ ചെറുകിട വ്യവസായികളെ സഹായിക്കാൻ ദുരന്തനിവാരണ ഫണ്ടിൽ വ്യവസ്ഥയില്ല: മുഖ്യമന്ത്രി

ഫയൽ ചിത്രം

ഫയൽ ചിത്രം

Disaster management fund lacks provision to help small scale industrialists affected in flood | കൊച്ചിയിൽ പ്രളയബാധിതർക്കായി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി

 • Share this:

  കൊച്ചി: ദുരന്തനിവാരണ ഫണ്ട് വിനിയോഗിക്കുന്നതിന് ദേശീയതലത്തിൽ മാനദണ്ഡങ്ങളുണ്ടെങ്കിലും പ്രളയബാധിതരായ ചെറുകിട വ്യവസായികളെ സഹായിക്കാൻ അതിൽ വ്യവസ്ഥ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലയിടിച്ചിലും ഉരുൾ പൊട്ടലും നേരിടാൻ ശാസ്ത്രീയ പരിശോധനകൾ വേണമെന്നും

  അപകടകരമായ സ്ഥലങ്ങളിൽ നിന്നും മാറി താമസിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ പ്രളയബാധിതർക്ക് ഡി.പി. വേൾഡ് നിർമിച്ചു നൽകിയ അമ്പതു വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

  പ്രളയത്തിൽ തകർന്ന ചെറുകിട വ്യവസായികളെ സഹായിക്കാൻ വ്യവസ്ഥകൾ മറികടന്നു സർക്കാർ ആലോചിക്കുകയാണ്.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  കാര്യങ്ങൾ മന്ത്രിസഭ ഉപസമിതി പരിശോധിക്കുകയാണ്. ഉപസമിതി റിപ്പോർട്ട് ലഭിച്ചാൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  താമസിക്കാൻ കഴിയുന്നതും അല്ലാത്തതുമായ സ്ഥലങ്ങൾ തിരിച്ചറിയണം. കൂടുതൽ വിവേകത്തോടെ ഇത്തരം സ്ഥലങ്ങളിൽ നിന്നു മാറി താമസിക്കേണ്ടി വരും. അപകട സാധ്യത ഉള്ള സ്ഥലങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

  തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഹൈബി ഈഡൻ എംപി, ഡി.പി. വേൾഡ് സി.ഇ.ഒ. പ്രവീൺ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

  First published:

  Tags: Chief Minister Pinarayi Vijayan, Cm pinarayi, Disaster management, Flood, Flood hit areas, Flood in kerala, Kerala State Disaster Management Authority