കൊച്ചി: കെ റെയില്‍ (K-Rail) വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ (CPI) പ്രദേശിക നേതാവ് കെ സി തങ്കച്ചനെതിരെ (KC Thankachan) നടപടിയ്‌ക്കൊരുങ്ങി പാര്‍ട്ടി ജില്ലാ നേത്യത്വം. സമരത്തില്‍ പങ്കെടുക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ നേത്യത്വം തങ്കച്ചനോട് ആവശ്യപ്പെട്ടു. സിപിഐ പിറവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തങ്കച്ചനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുമെന്നാണ് വിവരം.
Also Read- K-Rail Survey | സംസ്ഥാനത്ത് കെ റെയിൽ സർവേ താത്കാലികമായി നിർത്തിവെച്ചു
ഇന്നലെയാണ് കെ സി തങ്കച്ചന്‍ പിറവം പാഴൂരിലെ സമരത്തിനെത്തിയത്. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കില്ലെന്ന് തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്കൊപ്പമായിരിയ്ക്കും തന്റെ നിലപാടെന്നും തങ്കച്ചന്‍ അറിയിച്ചിരുന്നു. പിറവം പാഴൂരാണ് തങ്കച്ചന്റെ വീട്. പദ്ധതി നടപ്പാക്കുബോള്‍ തങ്കച്ചന്റെ വീടും സ്ഥലവും നഷ്ടമാകും. തങ്കച്ചന്റേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു ന്യൂസ് 18 നോട് പറഞ്ഞു.
Related News- CM Pinarayi | 'പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കെ റെയിലിന് കേന്ദ്രാനുമതി വേഗത്തിലാകും': മുഖ്യമന്ത്രി പിണറായി വിജയൻ
സിപിഐ സംസ്ഥാന നേത്യത്വം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ക്യത്യമായ നിലപാടെത്തിട്ടുണ്ട്. ഇതിനെതിരാണ് തങ്കച്ചന്റെ നിലപാട്. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്താല്‍ നടപടിയെടുക്കുമെന്നും പി രാജു വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരായ സമരത്തില്‍ സിപിഐ പ്രദേശിക നേതാവ് പങ്കെടുത്ത് പിന്തുണ നല്‍കിയത് യുഡിഎഫും ബിജെപിയും വന്‍ പ്രചരണം നല്‍കിയിരുന്നു.
Related News- K-rail| കെ റെയിലിനെ സമരം നടത്തുന്നത് ആരാണെങ്കിലും മുഖം നോക്കാതെ കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കണം: കെ സുധാകരൻ
എറണാകുളം ജില്ലയിലെ സില്‍വര്‍ ലൈന്‍ സര്‍വ്വെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ച്ചിരിയ്ക്കുകയാണ്. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ നടപടി. ജില്ലയില്‍ ചോറ്റാനിക്കരയിലാണ് കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ പ്രതിഷേധം തുടരുന്നത്. മണീട് പഞ്ചായത്തിലെ വിവിധ മേഖലകളിലും കല്ലിടാനുള്ള നീക്കം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ ഇട്ട അതിരടയാള കല്ലുകള്‍ പിന്നീട് സമരസമിതി അംഗങ്ങള്‍ പിഴുതെറിയുകയാണ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpi, K-Rail, Piravom, Silverline