• HOME
 • »
 • NEWS
 • »
 • kerala
 • »
 • സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്നവിധം പ്രവർത്തിച്ചു; CPM കണ്ണൂരിൽ ലോക്കൽ കമ്മിറ്റിയംഗത്തെ പുറത്താക്കി

സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്നവിധം പ്രവർത്തിച്ചു; CPM കണ്ണൂരിൽ ലോക്കൽ കമ്മിറ്റിയംഗത്തെ പുറത്താക്കി

പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനെ തുടർന്ന് രണ്ടാഴ്ചക്കിടെ കണ്ണൂരിൽ പ്രാദേശിക നേതാക്കൾക്കെതിരെ എടുക്കുന്ന രണ്ടാമത്തെ നടപടിയാണിത്.

CPM

CPM

 • Share this:
  കണ്ണൂർ: സിപിഎം (CPM) കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. കെ പി അദിനാനെയാണ് പുറത്താക്കിയത്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്നവിധം പ്രവർത്തിച്ചുവെന്നാണ് നടപടിക്കുള്ള വിശദീകരണം.

  പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനെ തുടർന്ന് രണ്ടാഴ്ചക്കിടെ കണ്ണൂരിൽ പ്രാദേശിക നേതാക്കൾക്കെതിരെ എടുക്കുന്ന രണ്ടാമത്തെ നടപടിയാണിത്. ഏപ്രിൽ അവസാനത്തോടെ സമാനമായ കാരണം ചൂണ്ടിക്കാട്ടി ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുത്തിരുന്നു. പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗവും കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ കെ ശ്രീജിത്തിന് എതിരെയാണ് അന്ന് നടപടിയെടുത്തത്.

  Also Read- CPM| 'പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തി'; കണ്ണൂരിൽ CPM ലോക്കൽ സെക്രട്ടറിയെ നീക്കി

  കണ്ണൂരിലെ ഡിവൈഎഫ്ഐയുടെ ഒരു ബ്ലോക്ക് ഭാരവാഹിയാണ് ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയ നടപടി ഉണ്ടായതായാണ് പരാതി ലഭിച്ചത്.

  അമ്മയുടെ കൈയിൽ നിന്ന് പുഴയിൽ വീണുകാണാതായ നവജാത ശിശുവിന്‍റെ മൃതദേഹം ഒരാഴ്ചക്ക്ശേഷം കണ്ടെത്തി

  മലപ്പുറത്ത് അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് അമ്മയുടെ കൈയിൽ നിന്ന് വീണ് 11 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായത്. ഇവിടേനിന്ന് രണ്ടുകിലോമീറ്ററിലേറെ മാറി കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

  ഇന്നലെ ഉച്ചയോടെ മീന്‍പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. കരയോടുചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. യുവാവ് ഉടന്‍തന്നെ നാട്ടുകാരെയും പൊലീസിനേയും വിവരമറിയിച്ചു. പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് മൃതദേഹം കരയിലേക്കെത്തിച്ചത്.

  എസ് ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍കോളജിലേക്ക് മാറ്റി.

  മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോൾ സ്വദേശിയായ 35കാരിയുടെ കൈയിൽനിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞിനെ നഷ്ടമായെന്നാണ് അമ്മ പറയുന്നത്.

  മപ്പാട്ടുകര പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് രാത്രി ഒൻപതോടെയാണ് യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോളാണ് പുഴയിൽ വീണ കാര്യം പറഞ്ഞത്. റെയിൽപ്പാലത്തിന്‌ മുകളിൽ നിൽക്കുമ്പോൾ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ ട്രോളിക്കൂടിലേക്ക് മാറി. തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലിൽ കുഞ്ഞ് കൈയിൽനിന്നു തെറിച്ച് പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ പോലീസിൽ മൊഴി നൽകി.

  നിലമ്പൂരിൽനിന്നും ഷൊർണൂർ ഭാഗത്തേക്ക് ഇതുവഴി ഗുഡ്‌സ് തീവണ്ടി കടന്നുപോയിരുന്നു. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയിൽ തിരച്ചിലാരംഭിച്ചിരുന്നു. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുംചേർന്ന് ബുധനാഴ്ച വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. യുവതിയുടെ ഭർത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവർക്ക് ആറ്‌ വയസുള്ള മകനുമുണ്ട്.
  Published by:Rajesh V
  First published: