• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM| 'പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തി'; കണ്ണൂരിൽ CPM ലോക്കൽ സെക്രട്ടറിയെ നീക്കി

CPM| 'പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തി'; കണ്ണൂരിൽ CPM ലോക്കൽ സെക്രട്ടറിയെ നീക്കി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം പരാതി ചർച്ച ചെയ്തു. തുടർന്ന് അടിയന്തര നടപടി എടുക്കാൻ പേരാവൂർ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കെ കെ ശ്രീജിത്ത്

കെ കെ ശ്രീജിത്ത്

  • Share this:
കണ്ണൂർ: പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനെ തുടർന്ന് കണ്ണൂരിൽ സിപിഎം (CPM) ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടി. പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗവും കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ കെ ശ്രീജിത്തിന് എതിരെയാണ്  നടപടി. നിലവിൽ വഹിക്കുന്ന സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനാണ് തീരുമാനം.

കണ്ണൂരിലെ ഡിവൈഎഫ്ഐയുടെ (DYFI) ഒരു ബ്ലോക്ക് ഭാരവാഹിയാണ് ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന്
പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയ നടപടി ഉണ്ടായതായി പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് പരാതിക്ക് ആധാരമായ സംഭവം ഉണ്ടായത്. എന്നാൽ സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം പരാതി ചർച്ച ചെയ്തു. തുടർന്ന് അടിയന്തര നടപടി എടുക്കാൻ പേരാവൂർ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ സാന്നിധ്യത്തിൽ ചേർന്ന പേരാവൂർ ഏരിയ കമ്മിറ്റി യോഗം കെ കെ ശ്രീജിത്തിനെതിരെ നടപടി വേണമെന്ന നിലപാട് സ്വീകരിച്ചു. തുടർന്നാണ് നിലവിൽ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചത്.

Also Read- 'പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു; ആറു വർഷമായി കേരളം ഇന്ധനനികുതി കൂട്ടിയിട്ടില്ല': മന്ത്രി കെ എൻ ബാലഗോപാൽ

കെ കെ ശ്രീജിത്തിനെ നിലവിൽ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതായി കാണിച്ച് ജില്ലാ സെക്രട്ടറി തന്നെ പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

DYFI യുടെ 'പൊതിച്ചോറ് വിതരണം' മാതൃകയാക്കണമെന്ന് KPCC പ്രസിഡന്‍റ് കെ.സുധാകരന്‍

കേരളത്തിലെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണവിതരണം മാതൃകയാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഒരു ദിവസം പോലും അവര്‍ ഭക്ഷണ വിതരണം മുടക്കിയിട്ടില്ല, ഇത്തരം ശൈലികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് നടപ്പാക്കണമെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമവേദിയിലായിരുന്നു കെപിസിസി പ്രസിഡന്‍റ് ഡിവൈഎഫ്ഐ മാതൃകയെ ഉയര്‍ത്തി കാണിച്ചത്. രാവിലെ മുതല്‍ രാത്രിവരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും കൂടിച്ചേരുന്നതാണ് രാഷ്ട്രീയമെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.
Published by:Rajesh V
First published: