നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വപ്നയുടെ മൊഴി ചോർന്ന സംഭവം: ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിക്ക് നിർദേശം; അന്വേഷണം കോടതി 'നിരീക്ഷണത്തിൽ'

  സ്വപ്നയുടെ മൊഴി ചോർന്ന സംഭവം: ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിക്ക് നിർദേശം; അന്വേഷണം കോടതി 'നിരീക്ഷണത്തിൽ'

  സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. സ്വപ്നയുടെ മൊഴി ചോർന്ന സാഹചര്യം അതീവ ഗുരുതരമാണെന്നാണ് കോടതി വിലയിരുത്തൽ.

  സ്വപ്ന സുരേഷ്

  സ്വപ്ന സുരേഷ്

  • Share this:
  കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മൊഴി ചോർന്ന സാഹചര്യത്തിൽ അന്വേഷണം നിരീക്ഷിക്കാൻ കോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് ഓരോ മൂന്ന് മാസം കൂടുമ്പോഴും സമർപ്പിക്കാൻ  കസ്റ്റംസിന്  നിർദേശം നൽകി. സ്വപ്നയുട മൊഴി ചോർത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ കസ്റ്റംസ് ചീഫ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു.

  ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതിയെ ഉടൻ അറിയിക്കണം. വിശദമായ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനും ഉത്തർവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. സ്വപ്നയുടെ മൊഴി ചോർന്ന സാഹചര്യം അതീവ ഗുരുതരമാണെന്നാണ് കോടതി വിലയിരുത്തൽ. അതുകൊണ്ടുതന്നെയാണ് അന്വേഷിച്ചു  റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുന്നതും. മറ്റൊരർത്ഥത്തിൽ കോടതി സ്വർണക്കടത്തു കേസിൽ അന്വേഷണം നിരീക്ഷിക്കാൻ തീരുമാനിക്കുക തന്നെയാണ്.

  ALSO READ:Raid in KSFE | 'ഐസക്കിന്റേത് പെട്ടന്നുള്ള പ്രതികരണം'; തോമസ് ഐസക്കിനെ തള്ളി കടകംപള്ളി സുരേന്ദ്രൻ[NEWS]Raid in KSFE ‘റെയ്ഡിൽ ദുഷ്ടലാക്കില്ല, കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം'; തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ
  [NEWS]
  'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല[NEWS]

  ഓരോ മൂന്നുമാസവും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്കു മുന്നിൽ നേരിട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്. അന്വേഷണം സംബന്ധിച്ച പരാതികൾ ഉയർന്നു എന്നതും പ്രതികളുടെ മൊഴി രഹസ്യം പുറത്തു വരുന്ന സാഹചര്യത്തിലും ഈ രീതിയിലുള്ള ഇടപെടൽ ആവശ്യമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

  തൻറെ മൊഴി പുറത്ത് വന്ന സാഹചര്യങ്ങൾ അന്വേഷിക്കണമെന്നും ഇത്  പുറത്തെത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ അഭിപ്രായം പറയുന്ന മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നുമായിരുന്നു സ്വപ്ന സമർപ്പിച്ച ഹർജിയെ ആവശ്യം. കോടതി ഈ ഹർജി തള്ളുകയായിരുന്നെങ്കിലും  മൊഴികൾ പുറത്ത് വന്ന സാഹചര്യം  പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചത്  കസ്റ്റംസിന് തിരിച്ചടിയായി.
  Published by:Rajesh V
  First published:
  )}