ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവരോട് വിവേചനം; സിറോ മലബാർസഭ സിനഡ്

ന്യുനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നുവെന്നും സിനഡ്

News18 Malayalam | news18-malayalam
Updated: January 16, 2020, 1:42 PM IST
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവരോട് വിവേചനം; സിറോ മലബാർസഭ സിനഡ്
syro malabar
  • Share this:
കൊച്ചി: ക്രൈസ്തവ സമൂഹം സാമ്പത്തികമായും സാമൂഹികമായും വിവേചനം അനുഭവിക്കുന്നതായി സിറോ മലബാർസഭ സിനഡ്. ന്യൂനപക്ഷ  ആനുകൂല്യങ്ങൾ ജനസംഖ്യ ആനുപാതികമായി വിതരണം ചെയ്യണമെന്നും സിനഡ് ചൂണ്ടിക്കാട്ടി. മത്സര പരീക്ഷകൾക്കായുള്ള കോച്ചിങ് സെന്ററുകളിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ വരുന്നവയെല്ലാം ഒരു വിഭാഗത്തിന് നൽകിയിരിക്കുന്നത് സാമൂഹ്യ നീതിക്ക് നിരക്കാത്തതാണെന്നും സിനഡ്.

also read:'കേരളത്തിൽ ലവ് ജിഹാദ് ശക്തം'; ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിടുന്നുവെന്ന് സിറോ മലബാർ സിനഡ്

സിറോ മലബാർ സഭ  ആരാധന ക്രമം പരിഷ്കരിക്കാൻ  സിനഡിൽ  തീരുമാനം. പരിഷ്കരിച്ച ആരാധന ക്രമത്തിന് സിനഡ് അംഗീകാരം നൽകി. മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചാൽ സഭയിൽ പരിഷ്കരിച്ച ആരാധന ക്രമം നിലവിൽ വരും. സഭയിലെ നിലവിലെ ആരാധന ക്രമത്തിൽ ഐക്യം അനിവാര്യമാണെന്നാണ് സിനഡ് വിലയിരുത്തൽ.

പുതിയ ആരാധനാ ക്രമം നിലവിൽ വന്നാൽ കുർബാനയുടെ ദൈർഘ്യം കുറയും. അൾത്താര അഭിമുഖമായി കുർബാന നടത്തണമെന്ന 99 ലെ സിനഡ് നിർദ്ദേശം നിലനിൽക്കും. ഈ രീതി നടപ്പാക്കാത്ത രൂപതകളെ തിരക്കിട്ട് നടപ്പാക്കാൻ നിർബന്ധിക്കില്ല. എന്നാൽ കാലക്രമേണ സിനഡ് അംഗീകരിച്ച രീതി എല്ലാ രൂപതകളും നടപ്പാക്കേണ്ടി വരും.

ക്രൈസ്തവ സമൂഹത്തിന് നേരെ ആസൂത്രിത ലവ് ജിഹാദ് നടക്കുന്നതായി സിനഡ് ആവർത്തിച്ചു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള  ആശങ്കകളും അസ്വസ്ഥതകളും പരിഹരിക്കണം. രാജ്യത്തുള്ള അഭയാർത്ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും തയ്യാറാകണമെന്നും സിനഡ് ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി രൂപത മെത്രാനായി  ബിഷപ്പ് ജോസ് പുളിക്കലിനെയും  പാലക്കാട്‌ രൂപത സഹായ മെത്രാൻ ആയി പീറ്റർ കൊച്ചുപുരക്കലിനെയും  സിനഡ് നിയമിച്ചു.
Published by: Gowthamy GG
First published: January 16, 2020, 1:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading