തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്ന 12 വയസ്സില്‍ താഴെയുള്ള കൊണ്ടുപോയാല്‍ പിഴ ഈടാക്കുന്നത് ഒഴിവാക്കുമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്ന്. സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനമൊട്ടാകെ എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേരും. മാതാപിതാക്കള്‍ക്കൊപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടി, അല്ലെങ്കില്‍ മാതാവിനോ പിതാവിനോ ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള രണ്ട് കുട്ടികള്‍. ഇങ്ങനെയുള്ള യാത്രക്കാരെ പിഴയില്‍ നിന്ന് ഒഴിവാക്കാനാണ് ആലോചന.
ഇതിനു മുൻപ് എഐ ക്യാമറ നിരീക്ഷണങ്ങളിൽ ഇളവ് തേടി ശരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ അറിയിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ ചികില്‍സയ്ക്കും സ്കൂളിലുമൊക്കെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഏറെബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ നിവേദനം നൽകിയത്.
Also read-എഐ ക്യാമറയുടെ ‘ചതി’; ഭർത്താവ് ടൂ വീലറിൽ മറ്റൊരു സ്ത്രീക്കൊപ്പം; നോട്ടീസ് ഭാര്യക്ക്
ഇക്കാര്യത്തില്‍ കേന്ദ്രനിയമത്തിലെ വ്യവസ്ഥയില്‍ ഇളവുവരുത്തണമെന്നായിരുന്നു ആദ്യം ഗതാഗതവകുപ്പ് വിശദീകരിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ ഇളവ് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Kerala government