തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച. കോന്നിയിലെ പ്രശ്‌ന പരിഹാരത്തിന് റോബിന്‍ പീറ്ററെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. രാത്രി ഏഴോടെ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. അതേസമയം ഇന്നലെ രാത്രി കൈമാറിയ പട്ടിക അംഗീകരിച്ച് ഹൈക്കമാന്‍ഡ് ഇന്നു തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
അതിനിടെ കോന്നി സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ് രംഗത്തെത്തി. വിജയസാധ്യതയുള്ള ആളുടെ പേര് താൻ നിർദ്ദേശിച്ചിരുന്നു. പത്തനംതിട്ട ഡിസിസിയിലെ ചിലർ തനിക്കിതിരെ മോശം പ്രവർത്തനം നടത്തുന്നു. അത് ഗുണപരമാണോ എന്ന് തിരിച്ചറിയണമെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.
എന്നാൽ കോന്നിയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ പത്തനംതിട്ട ഡിസിസി ഗൂഢാലോചന നടത്തിയെന്ന് റോബിന്‍ പീറ്റര്‍ ആരോപിച്ചു. അടൂര്‍ പ്രകാശിനെയും തന്നെയും രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ഡി സി സി നേതൃത്വത്തിലെ ചിലര്‍ ശ്രമിക്കുന്നതെന്നും റോബിന്‍ പീറ്റര്‍ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adoor Prakash, Anchodinch, Congress, Konni byElection, Kpcc, Ramesh chennithala