സീറ്റിനെ ചൊല്ലി തര്‍ക്കം; വീണ്ടും വഴി പിരിയുമോ കേരള കോണ്‍ഗ്രസ്?
സീറ്റിനെ ചൊല്ലി തര്‍ക്കം; വീണ്ടും വഴി പിരിയുമോ കേരള കോണ്‍ഗ്രസ്?
ലയനത്തിനു ശേഷം പാര്‍ട്ടിയിലെ രണ്ടാമത്തെ നേതാവെന്ന പരിഗണന ജോസഫിന് ലഭിക്കുന്നില്ലെന്ന പരാതിയാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളവര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ പിളര്‍പ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
തിരുവനന്തപുരം: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം കേരള കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നു. കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫാണ് പാര്‍ട്ടിയിലെ ഭിന്നത തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. നേതൃത്വത്തിനെതിരായ തുറന്നടിച്ചതിനു പിന്നാലെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രാര്‍ഥനാ യജ്ഞവും പ്രഖ്യാപിച്ചിട്ടുണ്ട്. ജോസ് കെ. മാണി നടത്തുന്ന കേരള യാത്ര പാര്‍ട്ടിയില്‍ ആലോചിക്കതെയുള്ളതാണെന്നും ജോസഫ് ആരോപിക്കുന്നു. ലയനത്തിനു ശേഷം പാര്‍ട്ടിയിലെ രണ്ടാമത്തെ നേതാവെന്ന പരിഗണന ജോസഫിന് ലഭിക്കുന്നില്ലെന്ന പരാതിയാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളവര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ പിളര്‍പ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ വേണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ജോസ് കെ. മാണി രാജ്യസഭാംഗമായ സാഹചര്യത്തില്‍ ഈ രണ്ടു സീറ്റുകളും ജോസഫ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണിത്. ഇടുക്കിയില്‍ പി.ജെ ജോസഫ് തന്നെ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ കോട്ടയം സീറ്റ് വിട്ടു കൊടുക്കുന്നതില്‍ ജോസഫിന് എതിരില്ല. എന്നാല്‍ ഇതിനു പകരമായി ചാലക്കുടി നല്‍കണമെന്നതാണ് ആവശ്യം.
ജോസ് കെ മാണിയുടെ കേരള യാത്ര സംബന്ധിച്ച് കൂടിയാലോചന നടത്താത്തതാണ് ജോസഫിനെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് കേരള യാത്രയ്ക്കു സമാന്തരമായി നാളെ തിരിവനന്തപുരത്ത് പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ജോസഫിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഉപവാസ പന്തലിലേക്ക് കെ.എം മാണി നേരിട്ടെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തല്‍. അടുത്തിടെ തൊടുപുഴയില്‍ പി.ജെ ജോസഫ് സംഘടിപ്പിച്ച കാര്‍ഷിക മേളയിലേക്ക് കെ.എം മാണിയെയും ജോസ് കെ. മാണിയും പങ്കെടുത്തിരുന്നില്ല. ഇതാണ് ജോസഫിന്റെ ഇപ്പോഴത്തെ പ്രകോപനത്തിനു കാണമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന.
ഏതായാലും ജോസഫിനെ അനുനയിപ്പിക്കുതിന്റെ ഭാഗമായി രണ്ടു സീറ്റ് വേണമെന്ന ആവശ്യം രാഹുല്‍ ഗന്ധിക്ക് മുന്നില്‍ ഉന്നയിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സീറ്റ് വിട്ടു നല്കാന് കോണ്‍ഗ്രസ് തയാറാകാത്ത സാഹചര്യമുണ്ടായാല്‍ കേരള കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം കൂടുതല്‍ രൂക്ഷമാകും. സീറ്റിന്റെ പേരില്‍ മാണിയും ജോസഫും വഴി പരിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് കേരള കോണ്‍ഗ്രസ് പിളര്‍ന്നാല്‍ അതില്‍ ആരെ ഒപ്പം നിര്‍ത്തുമെന്നത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചടുത്തോളം തലവേദനയുമാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.