നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പി വി അൻവറും മലപ്പുറം മുൻ കളക്ടർ ജാഫർ മാലിക്കുമായുള്ള തർക്കം നിയമസഭാ സമിതിക്കു മുന്നിലേക്ക്

    പി വി അൻവറും മലപ്പുറം മുൻ കളക്ടർ ജാഫർ മാലിക്കുമായുള്ള തർക്കം നിയമസഭാ സമിതിക്കു മുന്നിലേക്ക്

    കളക്ടർക്കെതിരെ പി.വി അൻവർ എംഎൽഎ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു

    malappuram collector-anwar

    malappuram collector-anwar

    • Share this:
    തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറും മലപ്പുറം മുൻ കളക്ടർ ജാഫർ മാലിക്കുമായുള്ള തർക്കം നിയമസഭാ സമിതിക്കു മുന്നിലേക്ക്.  കളക്ടർ തന്നെ അവഹേളിച്ചുവെന്ന് കാട്ടിയുള്ള അൻവറിന്റെ പരാതി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിയമസഭയുടെ യുടെ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണത്തിന് വിട്ടു.

    ആദിവാസി  പുനരധിവാസ വികസന മിഷൻ വഴി ഭൂരഹിതരായ പട്ടികവർഗക്കാർക്ക് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കളക്ടറായിരുന്ന ജാഫർ മാലിക് മാധ്യമങ്ങളിലൂടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും അവഹേളിച്ചു എന്നാണ് പി.വി.അൻവറിന്റെ പരാതി. ജാഫർ മാലിക്കിന്റെ പരാമർശങ്ങൾ നിയമസഭാ അംഗം എന്ന നിലയിൽ തന്റെ അവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് അൻവർ പരാതി നൽകിയത്. പരാതി സഭാ ചട്ടം 159 അനുസരിച്ച് അന്വേഷണത്തിനായി പ്രിവിലേജസ് എത്തിക്സ് കമ്മിറ്റി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൈമാറി.


    പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചിലർ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിക്കുന്നു എന്നായിരുന്നു  മലപ്പുറം കളക്ടറായിരുന്ന ജാഫർ മാലിക്കിന്റെ ആരോപണം. പുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ എംഎൽഎ നിർബന്ധിച്ചു.
    You may also like:കോവിഡ് ചികിത്സയിലായിരുന്ന 'കൊറോണ' പ്രസവിച്ചു; അമ്മയും പെൺകുഞ്ഞും സുഖമായിരിക്കുന്നു?

    പുനരധിവാസത്തിന് താൻ പറയുന്ന സ്ഥലം വാങ്ങണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.  പുനരധിവാസത്തിന് സ്ഥലവും പണവും ലഭ്യമാണ്. എന്നിട്ടും എന്തുകൊണ്ട് നിർമ്മാണം തുടങ്ങുന്നില്ല എന്ന് അറിയില്ല. സ്ഥലം ഇടപാടിൽ പണം പണം തട്ടാൻ ചിലർ ശ്രമിക്കുന്നു - എന്നിങ്ങനെയായിരുന്നു ജാഫർ മാലിക്കിന്റെ ആരോപണങ്ങൾ.

    തുടർന്നാണ് കളക്ടറും എംഎൽഎയും തമ്മിൽ പരസ്യ പോരിലേക്ക് കാര്യങ്ങൾ എത്തിയത്. കളക്ടർക്കെതിരെ പി.വി അൻവർ എംഎൽഎ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ നിയമസഭാസമിതിക്ക് അൻവർ പരാതി നൽകിയത്. പരാതിയിൽ സഭാസമിതി കളക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടും. എ.പ്രദീപ് കുമാറാണ്  നിയമസഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ അധ്യക്ഷൻ.
    Published by:Naseeba TC
    First published:
    )}