• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എനിക്ക് സൗകര്യമില്ല ചെയ്യാന്‍'; വനിതാ പൊലീസുകാർ തമ്മിൽ തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ വാക്കുതർക്കം

'എനിക്ക് സൗകര്യമില്ല ചെയ്യാന്‍'; വനിതാ പൊലീസുകാർ തമ്മിൽ തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ വാക്കുതർക്കം

ആരാണ് സീനിയര്‍, ജൂനിയര്‍ എന്നത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം. ഒളിച്ചോട്ട സംഭവത്തിലെ കക്ഷികളെ കോടതിയിൽ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിലായിരുന്നു സംഭവം. സ്‌റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.

    വനിതാ എസ്.ഐയുടെ മുന്നില്‍വെച്ചാണ് പൊലീസുകാർ തമ്മിൽ കടുത്ത തർക്കമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആര്യനാട് സ്റ്റേഷന്‍ പരിധിയില്‍ ഒരു വിവാഹിതന്‍ പതിനെട്ട് വയസ്സുകാരിയുമായി നാടുവിട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും പോലീസ് കണ്ടെത്തി. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എസ്.ഐ വനിതാ പോലീസുകാരില്‍ ഒരാളോട് നിര്‍ദേശിച്ചു.

    Also Read-'പ്രവാചകന്‍റെ അനുയായി സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിക്കണം'; പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗം വിവാദത്തിൽ

    ഈ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരു തമ്മില്‍ തര്‍ക്കമുണ്ടായത്.നാട്ടുകാരടക്കം നോക്കിനിൽക്കെയായിരുന്നു സംഭവം. നാട്ടുകാരിൽ ആരോ എടുത്ത വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

    Also Read-റോഡിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുത്; റോഡ് കുഴി വിഷയത്തിൽ ഹൈക്കോടതി

    ആരാണ് സീനിയര്‍, ജൂനിയര്‍ എന്നത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കടുത്ത വാക്കു തര്‍ക്കത്തിലേക്ക് കടന്നത്. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: