• HOME
  • »
  • NEWS
  • »
  • kerala
  • »
  • DISPUTE ESCALATES IN MSF AP ABDU SAMAD SUPPORTS WOMEN LEADERS WHO LODGED THE COMPLAINT KM TV

എം.എസ്.എഫിലെ തർക്കം രൂക്ഷമാകുന്നു; പരാതി നൽകിയ വനിതാ നേതാക്കൾക്ക് സീനിയർ വൈസ് പ്രസിഡന്റ് AP അബ്ദുസമദിന്റെ പിന്തുണ

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ തെറ്റായ വാദഗതികള്‍ നടത്തുന്നത് അഭിലഷണീയമല്ലെന്നുമാണ് വിമര്‍ശനം.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ തെറ്റായ വാദഗതികള്‍ നടത്തുന്നത് അഭിലഷണീയമല്ലെന്നുമാണ് വിമര്‍ശനം.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ തെറ്റായ വാദഗതികള്‍ നടത്തുന്നത് അഭിലഷണീയമല്ലെന്നുമാണ് വിമര്‍ശനം.

  • Share this:
വനിതകളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിന്റെ നിലപാടിന് വിരുദ്ധമായി സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രംഗത്ത്. ഫെയിസ്ബുക്ക് കുറിപ്പിലൂടെയാണ് അബ്ദുള്‍ സമദ് എം.എസ്.എഫ് നേതാക്കളെ വിമര്‍ശിച്ചത്. കാലങ്ങളായി ക്യാമ്പസുകളില്‍ വിദ്യാര്‍ഥിനി കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുന്ന പെണ്‍കുട്ടികളുടെ കൂട്ടായ്മയാണ് ഹരിത.അവരെ അപമാനിക്കുന്നത് നീതികരിക്കാന്‍ കഴിയില്ല. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ തെറ്റായ വാദഗതികള്‍ നടത്തുന്നത് അഭിലഷണീയമല്ലെന്നുമാണ് വിമര്‍ശനം. ഇതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത കൂടുതല്‍ മറനീക്കി പുറത്ത് വരുകയാണ്.

AP അബ്ദുസമദിന്റെ ഫെയിസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
msf-ഹരിതയുമായി ബന്ധപ്പെട്ട് രണ്ടു മൂന്നു ദിവസങ്ങളായി സഹോദരിമാര്‍ക്ക് നേരിട്ട പ്രയാസവും നിലനില്‍ക്കുന്ന വിവാദങ്ങളും പരാതികളും പ്രശ്‌നങ്ങളും നേതൃത്വം ഇടപെട്ട് വളരെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലങ്ങളായി ക്യാമ്പസുകളില്‍ വിദ്യാര്‍ഥിനി കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുന്ന പെണ്‍കുട്ടികളുടെ കൂട്ടായ്മയാണ് ഹരിത. അതിന്റെ ഭാരവാഹികളെ ഒതുക്കാനും മറ്റും മുതിര്‍ന്ന നേതാക്കളുടെ അനുമതിയും നിര്‍ദ്ദേശവും കിട്ടിയെന്ന രീതിയില്‍ വാസ്തവ വിരുദ്ധമായ ശബ്ദരേഖ ഒരു ഭാരവാഹിയുടെതായി മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നതായി കണ്ടു. നേതാക്കളുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചു അവര്‍ക്ക് അപമാനം സൃഷ്ടിച്ചുള്ള ആ ഭാരവാഹിയുടെ സംഭാഷണം തീര്‍ത്തും നിരാശാജനകവും അത്തരമൊരു രീതി മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്ക് ഇല്ലാത്തതുമാണ്.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇത്തരം വാദഗതികള്‍ നടത്തുന്നത് നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് അഭിലഷണീയമല്ലെന്ന വിമര്‍ശനത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്

അതിനിടെ പ്രശ്‌ന പരിഹാരത്തിനായി സാദിഖലി തങ്ങള്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമവായമായില്ല. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് സാദിഖലി തങ്ങള്‍ ഹരിത നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസിനെതിരെ നടപടിയെടുത്താലേ പരാതി പിന്‍വലിക്കൂവെന്ന ഉറച്ച നിലപാടിലാണ് വനിതാ നേതാക്കള്‍.

മലപ്പുറത്ത് ഹരിത നേതാക്കളായ മുഫീദ തസ്നിയും നജ്മ തബ്ഷിറയുമായാണ് പാണക്കാട് സാദിഖലി തങ്ങള്‍ സമവായ ചര്‍ച്ച നടത്തിയത്. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചാല്‍ പി.കെ നവാസിനെതിരെ നടപടിയെടുക്കാമെന്ന് തങ്ങള്‍ ഹരിത നേതാക്കളെ അറിയിച്ചു. ആദ്യം നവാസിനെതിരെ നടപടിയെടുക്കണമെന്നും ശേഷം പരാതി പിന്‍വലിക്കാമെന്നും ഹരിത നേതാക്കള്‍ തങ്ങളെ അറിയിച്ചു.
വനിതാ കമ്മീഷന് നല്‍കിയ പരാതിയുടെ ഉള്ളടക്കം ഹരിത നേതാക്കള്‍ തങ്ങളെ ബോധിപ്പിച്ചു. പി.എം.എ സലാം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വനിതകളുടെ വാദം പറയാന്‍ പോലും അവസരം തന്നില്ലെന്നും പാര്‍ട്ടിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും ഹരിത നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയെ വിശദമായി കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും നടപടി എടുക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.

അതേസമയം എം.എസ്.എഫ് നേതാക്കളെ ലീഗ് നേതൃത്വം ശകാരിക്കുകയും ഖേദം പറയിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് ഷാഫി ചാലിയം ഫേസ്ബുക്കില്‍ കുറിച്ചു. വനിതാ നേതാക്കളെ വേദനിപ്പിക്കുന്നതൊന്നും മേലില്‍ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്. ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി കുറ്റമായി കാണുന്നില്ലെന്നും പക്വതയില്ലായ്മ മാത്രമാണെന്നും ഷാഫി ചാലിയം വ്യക്തമാക്കി. ഷാഫി ചാലിയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.
Published by:Karthika M
First published:
)}