• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല സമരത്തെ ചൊല്ലി ബിജെപി യോഗത്തിൽ തർക്കം

ശബരിമല സമരത്തെ ചൊല്ലി ബിജെപി യോഗത്തിൽ തർക്കം

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നെന്നും ജനങ്ങൾക്ക് മുന്നിൽ ബിജെപിയെ അപഹാസ്യമാക്കിയെന്നും മുരളീധരപക്ഷം

ബിജെപി

ബിജെപി

  • Share this:
    കൊച്ചി: ശബരിമല സമരത്തെ ചൊല്ലി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തർക്കം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നെന്നും ജനങ്ങൾക്ക് മുന്നിൽ ബിജെപിയെ അപഹാസ്യമാക്കിയെന്നും മുരളീധരപക്ഷം ആരോപിച്ചു. എന്നാൽ സമരം വിജയമായിരുന്നുവെന്ന് പിഎസ് ശ്രീധരൻപിള്ള പറഞ്ഞു.

    ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് നാല് സീറ്റ് നൽകാൻ യോഗത്തിൽ ധാരണയായി. ഏതൊക്കെ സീറ്റുകൾ നൽകുമെന്നത് പിന്നീട് തീരുമാനിക്കും. ബിഡിജെഎസിന് സീറ്റ് നൽകിയ ശേഷമെ ബിജെപിയുടെ സീറ്റ് തീരുമാനിക്കൂ. ഫെബ്രുവരി രണ്ടാം വാരത്തോടെ ബിജെപി സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാവുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അറിയിച്ചു.

    നാമജപത്തില്‍ പങ്കെടുത്ത ബിജെപി നേതാക്കളുടെ അറസ്റ്റ് വിലക്കി ഹൈക്കോടതി

    എൻഡിഎയിലും ബിജെപിയിലും സീറ്റിനായി അടിപിടി ഉണ്ടാകില്ല. ബി ഡി ജെ എസുമായുള്ള ചർച്ചകൾ താമസമില്ലാതെ പൂർത്തിയാക്കും. ആലത്തൂര്‍, വയനാട്, ആലപ്പുഴ, ഇടുക്കി എന്നീ സീറ്റുകളാണ് ബിഡിജെഎസിന് ഉറപ്പായിരിക്കുന്നത്. നേരത്തെ തീരുമാനിച്ച നാല് സീറ്റുകള്‍ക്കൊപ്പം വിജയസാധ്യതയുള്ള തൃശൂരും പത്തനംതിട്ടയും നല്‍കണമെന്നതാണ് ബിഡിജെഎസിന്റെ ആവശ്യം.
    First published: