• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രണ്ടിലയ്ക്ക് രണ്ടുവേണ്ട: ജോസഫിന് സീറ്റ് കൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാണി

ജോസഫിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള നീക്കങ്ങളും കേരള കോൺഗ്രസിൽ തുടരുന്നു

news18india
Updated: March 4, 2019, 3:31 PM IST
രണ്ടിലയ്ക്ക് രണ്ടുവേണ്ട: ജോസഫിന് സീറ്റ് കൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച്  മാണി
mani joseph
  • Share this:
കോട്ടയം: പിജെ ജോസഫിന് ലോക്സഭ സീറ്റ് കൊടുക്കില്ലെന്ന നിലപാടില്‍ അയവ് വരുത്താതെ കെഎം മാണി. എന്നാൽ സീറ്റ് വേണമെന്ന് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പി.ജെ ജോസഫും വ്യക്തമാക്കി.

പാർട്ടിക്ക് ലഭിക്കുന്ന സീറ്റിൽ മത്സരിക്കുമെന്ന് പിജെ ജോസഫ് പല തവണ പറഞ്ഞെങ്കിലും കെഎം മാണിയും ജോസ് കെ മാണിയും നിലപാടിൽ ഒട്ടും അയവ് വരുത്താൻ തയ്യാറായിട്ടില്ല. കേരള കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥി ആരാകണമെന്ന് പാർട്ടി തീരുമാനിക്കും എന്ന് ജോസ് കെ മാണി പറഞ്ഞു. അതേസമയം ജോസഫിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള നീക്കങ്ങളും കേരള കോൺഗ്രസിൽ തുടരുന്നുണ്ട്.

Also read: ചിതറ കൊലപാതകം: സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി

ലോക്സഭ സീറ്റ് സംബന്ധിച്ച് ചൊവ്വാഴ്ച കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച വീണ്ടും നടക്കാനിരിക്കെ രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരള കോൺഗ്രസ്. സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ് പറഞ്ഞ കാര്യവും ജോസ് കെ മാണി സ്ഥിരീകരിച്ചു.

നാളത്തെ ചർച്ചയ്ക്ക് മുൻപ് ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കേരള കോൺഗ്രസ് എമ്മിൽ സജീവമാണ്. മതമേലധ്യക്ഷന്മാർ വഴിയാണ് നീക്കം തുടരുന്നത്. സീറ്റ് കിട്ടിയില്ലെങ്കിൽ പാർട്ടി വീണ്ടും പിളരുമെന്ന മുന്നറിയിപ്പാണ് ജോസഫ് വിഭാഗം നൽകുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍