നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Idukki | പുതിയ നിരക്കില്‍ ഇന്ധനം നല്‍കിയില്ല; ഇടുക്കിയിലെ പെട്രോള്‍ പമ്പില്‍ തര്‍ക്കം

  Idukki | പുതിയ നിരക്കില്‍ ഇന്ധനം നല്‍കിയില്ല; ഇടുക്കിയിലെ പെട്രോള്‍ പമ്പില്‍ തര്‍ക്കം

  നെറ്റ്‌വര്‍ക്ക് തകരാര്‍ കാരണം പമ്പിലെ സിസ്റ്റത്തില്‍ പുതിയ നിരക്കുകള്‍ വന്നിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൊടുപുഴ: ഇന്ധന വില കുറഞ്ഞിട്ടും ഇടുക്കിയിലെ പെട്രോള്‍ പമ്പില്‍ പുതുക്കിയ നിരക്കില്‍ ഇന്ധനം നല്‍കാത്തതിനെചൊല്ലി തര്‍ക്കം. ഇടുക്കി ചേലചുവടിലെ പെട്രോള്‍ പമ്പിലാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ പുതിയ നിരക്കില്‍ ഇന്ധനവിതരണം ആരംഭിച്ചു. നെറ്റ്‌വര്‍ക്ക് തകരാര്‍ കാരണം പമ്പിലെ സിസ്റ്റത്തില്‍ പുതിയ നിരക്കുകള്‍ വന്നിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം.

   ഇന്ധനം നിറയ്ക്കാനെത്തിയവരും ജീവനക്കാരും തമ്മിലാണ് തര്‍ക്കം ഉണ്ടായത്. പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. രണ്ടു മണിക്കൂറിന് ശേഷം നെറ്റ്‌വര്‍ക്ക് തകരാര്‍ പരിഹരിച്ച് പുതിയ നിരക്കില്‍ ഇന്ധനം വിതരണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചിരുന്നു. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയുമാണ് കുറച്ചത്.

   കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് അഞ്ചു രൂപയ്ക്കു പുറമേ 1.30 രൂപ കൂടി കുറയും. ആകെ കുറയുക 6.30 രൂപ. കേരളം ഈടാക്കുന്ന 30.08 ശതമാനം വാറ്റ് കുറയുന്നതിനാലാണിത്. ഡീസലിന് 12.27 രൂപയാണ് കുറയുക. കേരളത്തില്‍ ഏഴ് ദിവസം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചു.

   തിരുവനന്തപുരത്ത് പെട്രോള്‍ വില 105.86 രൂപയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഇത് യഥാക്രമം പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ് ഇന്നത്തെ വില.

   Also Read-Fuel Price | കേരളം നികുതി കുറയ്ക്കില്ല; 'ഇന്ധനവില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം'; ധനമന്ത്രി

   അതേസമയം കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് (Gujarat), ഉത്തരാഖണ്ഡ്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി(വാറ്റ്) കുറച്ചത്.

   Also Read- Fuel Price| നികുതി കുറച്ച് BJP സംസ്ഥാനങ്ങളും; കര്‍ണാടക, ഗോവ, അസം, ത്രിപുര സംസ്ഥാനങ്ങളിൽ ഡീസലിന് 17 രൂപയും പെട്രോളിന് 12 രൂപയും കുറയും

   ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗോവ, ത്രിപുര, അസം സര്‍ക്കാരുകളും സ്വന്തം നിലയ്ക്ക് നികുതിയില്‍ കുറവുവരുത്തിയത്. എന്നാല്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
   Published by:Jayesh Krishnan
   First published:
   )}