നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Video| ലീഗ്- സിപിഎം കൂട്ടത്തല്ല്; തർക്കം മീന്‍വില്‍പന; എല്ലാവരും ക്വറന്‍റീനില്‍ പോകണമെന്ന് കളക്ടര്‍

    Video| ലീഗ്- സിപിഎം കൂട്ടത്തല്ല്; തർക്കം മീന്‍വില്‍പന; എല്ലാവരും ക്വറന്‍റീനില്‍ പോകണമെന്ന് കളക്ടര്‍

    കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനില്‍ക്കവെ പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ

    News18 Malayalam

    News18 Malayalam

    • Share this:
      കോഴിക്കോട്: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലിൽ കലാശിച്ചു. അടിപൊട്ടിയപ്പോൾ കോവിഡ് മാനദണ്ഡങ്ങളെല്ലാം മറന്നാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇന്നു രാവിലെയാണ് മുസ്ലിം ലീഗിന്റെ ട്രേഡ് യൂണിയനായ എസ്.ടി.യു.-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായത്.

      പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാരാണ് ഇവർ. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലുംപെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമൂഹിക അകലമൊക്കെ മറന്ന് പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിലടക്കം വൈറലായികഴിഞ്ഞു.

      പേരാമ്പ്രയില്‍ എസ്.ടി.യുവില്‍നിന്ന് ഒരുവിഭാഗം തൊഴിലാളികള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. വ്യാഴാഴ്ച രാവിലെ മാര്‍ക്കറ്റില്‍ മത്സ്യ വിൽപന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കല്‍ സെക്രട്ടിയുടെ നേതൃത്വത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഇവരെ നിലവില്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തിവന്ന എസ്.ടി.യു വിഭാഗം തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
      TRENDING Honey| നാട്ടുവൈദ്യമല്ല; പറയുന്നത് ഓക്സ്ഫോർഡ്; തേൻ കഴിച്ചാൽ ചുമയും ജലദോഷവും പമ്പ കടക്കും; മറ്റു മരുന്നുകളെക്കാൾ ഫലപ്രദം [NEWS]ലൈഫ് മിഷൻ: 20 കോടി രൂപയുടെ പദ്ധതിക്ക് 4.25 കോടി രൂപ കമ്മിഷൻ നൽകി: യൂണിടാക് [NEWS] Karikku | മാമനോട് ഒന്നും തോന്നരുത് കേട്ടോ; ഈ മാമനെ ട്രോളുകാർക്ക് അങ്ങ് പെരുത്തിഷ്ടായി[NEWS]

      വീഡിയോ കാണാം

      കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ട സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നൂറോളം ആളുകളുമായി തൊഴിലാളികളെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് അറിയിച്ചു.

      അതേസമയം, സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്നവര്‍ ക്വറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനില്‍ക്കവെ പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവന്‍ ആളുകളും റൂം ക്വറന്റീനില്‍ പ്രവേശിക്കണം. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകുകയും ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
      Published by:Rajesh V
      First published:
      )}