• HOME
  • »
  • NEWS
  • »
  • kerala
  • »
  • ടോൾ പിരിക്കുന്നതിനെ ചൊല്ലി തർക്കം; ജീവനക്കാരും യാത്രക്കാരും തമ്മിൽ കൂട്ടത്തല്ല് - വീഡിയോ

ടോൾ പിരിക്കുന്നതിനെ ചൊല്ലി തർക്കം; ജീവനക്കാരും യാത്രക്കാരും തമ്മിൽ കൂട്ടത്തല്ല് - വീഡിയോ

ടോള്‍ പിരിക്കുന്നതിനെ ചൊല്ലിയുടലെടുത്ത തര്‍ക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ടോള്‍ പ്ലാസയിലെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള അടിപിടിയുടെ ദൃശ്യം

ടോള്‍ പ്ലാസയിലെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള അടിപിടിയുടെ ദൃശ്യം

  • Share this:
    തൃശ്ശൂര്‍: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ (Mannuthy-Vadakkancherry Highway) പാലിയേക്കര ടോള്‍ പ്ലാസയില്‍ (Paliyekkara Toll Plaza) യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്. ടോള്‍ പിരിക്കുന്നതിനെ ചൊല്ലിയുടലെടുത്ത തര്‍ക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ടോൾ പ്ലാസയിൽ മുന്നിലെ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ടോള്‍ പ്ലാസയിലെ ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോള്‍ ഇവർക്ക് പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാരാണ് പ്രശ്നം തുടങ്ങിയത്.

    കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ടോൾ പ്ലാസയിൽ ഷിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാരനെ യാത്രക്കാരിലൊരാൾ കയ്യേറ്റം ചെയ്തതോടെ മറ്റ് ജീവനക്കാർ ഇടപെടുകയും യാത്രക്കാരെ മര്‍ദിക്കുകയായിരുന്നു.


    Also read- Operation Dark Hunt; എറണാകുളം ജില്ലയിൽ കുറ്റവാളികൾക്ക് കുരുക്ക് മുറുകുന്നു

    സംഭവത്തിൽ ഇരു വിഭാഗക്കാരും ഇതുവരെ പോലീസിൽ പരാതി നല്‍കിയിട്ടില്ല. ഏറെക്കാലത്തിനു ശേഷമാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇത്തരമൊരു സംഭവം നടക്കുന്നത്. ടോൾ പ്ലാസയിൽ വരിയിൽ നിൽക്കുകയായിരുന്ന കാറിലെ യാത്രക്കാരിൽ ഒരാൾ വീഡിയോ എടുത്ത് യൂട്യൂബിൽ ഇടകയായിരുന്നു.

    Arrest | വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാ പ്രദർശനവും വീടുകയറി ആക്രമണവും; നാലുപേർ പിടിയിൽ

    തിരുവനന്തപുരം: വീട്ടമ്മയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും വീട് കയറി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കള്ളിക്കാട് മൈലക്കര സ്വദേശികളായ അഖില്‍ ചന്ദ്രന്‍ (25), വിജേഷ് (26), വീരണകാവ് ശ്രീനിലയത്തില്‍ ശ്രീക്കുട്ടന്‍ (27), കള്ളിക്കാട് ആല്‍പ്പുരക്കര വീട്ടില്‍ വിഷ്ണു(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാലംഗ സംഘം മദ്യലഹരിയിൽ അതിക്രമം കാട്ടിയത്. പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷമാണ് ഇവർ മദ്യപിച്ച് വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയത്. കൂടാതെ അശ്ലീല സംഭാഷണവും ഇവർ നടത്തി. ഇക്കാര്യം ചോദ്യം ചെയ്തതിന് വീട്ടമ്മയുടെ മകനെ വീടുകയറി ആക്രമിക്കുകയും ചെയ്തു. തടയാനെത്തിയ വീട്ടമ്മയെ സംഘം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തോളെല്ലിന് പൊട്ടലേറ്റ വീട്ടമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

    Also read- Thief Arrested| മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം; 23 മോഷണക്കേസുകളിലെ പ്രതി പെപ്പർ തങ്കച്ചൻ പൊലീസ് പിടിയിൽ

    സംഭവത്തിൽ വീട്ടമ്മയും കുടുംബവും നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇമ്രുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
    Published by:Naveen
    First published: