മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്സ് നീക്കം തടഞ്ഞു
ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സുപ്രീം കോടതി വിധി പ്രകാരം പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം വിശ്വാസികൾ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ എത്തിയത്.

Orthodox Church new
- News18
- Last Updated: November 23, 2019, 11:22 PM IST
കൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കം യാക്കോബായ വിഭാഗം തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം മടങ്ങി. യാക്കോബായ വിഭാഗത്തിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഐറേനിയോസ് പറഞ്ഞു.
ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സുപ്രീം കോടതി വിധി പ്രകാരം പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം വിശ്വാസികൾ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ എത്തിയത്. കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഐറേനിയോസിന്റെ നേതൃത്വത്തിലായിരുന്നു വിശ്വാസികളുടെ സംഘം പള്ളിയിലെത്തിയത്. 
എന്നാൽ, ഇവരെ പള്ളിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ യാക്കോബായ വിഭാഗക്കാർ അനുവദിച്ചില്ല. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഇവരെ തടഞ്ഞു. പ്രധാനഗേറ്റ് യാക്കോബായ വിഭാഗക്കാർ പൂട്ടുകയും ചെയ്തു. ഇതിനെ തുടർന്ന് യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത ഉൾപ്പെടെ ഏറെനേരം കാത്തിരുന്നു.
ഗവർണർ മറന്നില്ല, മനു എസ് പിള്ളയുടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി
മൂവാറ്റുപുഴ ഡി വൈ എസ് പി അനിൽകുമാർ ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷം അകത്ത് പ്രവേശിക്കാനാവാതെ ഓർത്തഡോക്സ് സഭാ വിശ്വാസികൾ മടങ്ങുകയായിരുന്നു.
മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ മാസത്തിൽ ഒരു ദിവസമാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്ക് അവസരമുള്ളത്. സുപ്രീം കോടതി വിധി നടപ്പാക്കാൻ ജില്ലാ കോടതിയും കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായക്കാർ തടഞ്ഞത്.