ലവ് ജിഹാദും പൗരത്വ ബില്ലും: സീറോ മലബാർ സഭയിൽ തർക്കം മുറുകുന്നു

അടിയന്തരമായി സ്ഥിരം സിനഡ് വിളിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി. സഭാ സിനഡിന്റെ നിലപാട് സംശയാസ്പദം.

News18 Malayalam | news18
Updated: January 20, 2020, 2:48 PM IST
ലവ് ജിഹാദും പൗരത്വ ബില്ലും: സീറോ മലബാർ സഭയിൽ തർക്കം മുറുകുന്നു
syro malabar
  • News18
  • Last Updated: January 20, 2020, 2:48 PM IST
  • Share this:
#ഡാനി പോൾ

കൊച്ചി: ലവ് ജിഹാദ്, പൗരത്വബിൽ വിഷയങ്ങളിൽ സീറോ മലബാർ സഭയിൽ തർക്കം മുറുകുന്നു. വിഷയം ചർച്ച ചെയ്യാൻ അടിയന്തരമായി  സ്ഥിരം സിനഡ് വിളിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദികസമിതി ആവശ്യപ്പെട്ടു. സഭാ സിനഡിന്‍റെ ഇപ്പോഴുള്ള നിലപാട് സംശയാസ്പദമാണെന്ന് വൈദിക സെനറ്റ് അംഗം ഫാദർ ജോസ് വൈലിക്കോടത്ത് ആരോപിച്ചു.

സഭയ്ക്ക് രാഷ്ട്രീയചായ്‌വ് ഉണ്ടാകാൻ പാടില്ല. പീഡനങ്ങൾ സഹിച്ചാണ് ക്രൈസ്തവസഭ വളർന്നത്. അതുകൊണ്ടു തന്നെ കഷ്ടതകൾ സഹിക്കുന്നവർക്ക് ഒപ്പമാണ് സഭ നിലനിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സർക്കുലറിലെ തെറ്റ് സഭാനേതൃത്വം തിരുത്തണം. തെറ്റ് തിരുത്തൽ ഉണ്ടായില്ലെങ്കിൽ ഈ വിഷയത്തിലെ തങ്ങളുടെ കാഴ്ച്ചപ്പാട് വിശ്വാസികളെ പള്ളികളിലൂടെ തന്നെ അറിയിക്കും.

'അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും'മാവോയിസ്റ്റ്

ഇപ്പോൾ തന്നെ അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. സ്ഥിരം സിനഡ് ചേർന്ന് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കണമെന്നും  പ്രതിഷേധം പ്രധാന മന്ത്രിയെ അറിയിക്കണമെന്നും വൈദികസെനറ്റ് അംഗം കൂടിയായ ഫാദർ ജോസ് വൈലിക്കോടത്ത് ആവശ്യപ്പെട്ടു. സഭാ സിനഡിന്‍റെ ഇപ്പോഴുള്ള നിലപാട് സംശയാസ്പദമാണ്. ഇത് തിരുത്തണം. ഇനി ചേരുന്ന വൈദിക സമിതിയും വിശ്വാസ സമിതിയും നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു സഭാ നേതൃത്വത്തിന് കത്ത് നൽകും.

എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരാണ് സിനഡിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. അതിരൂപതാ മുഖപത്രമായ സത്യദീപവും സിനഡിന്‍റെ തീരുമാനങ്ങൾക്ക് എതിരെയാണ് നിലപാട് എടുത്തത്. സിനഡ് തീരുമാനങ്ങൾക്ക് എതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ ഒരു തുറന്ന യുദ്ധത്തിന് തന്നെയാണ് തയ്യാറെടുക്കുന്നത്.
First published: January 20, 2020, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading