നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിലേക്കുള്ള പാസ് വീണ്ടും നൽകിത്തുടങ്ങി; റെഡ് സോണിൽ നിന്നുള്ളവർക്ക് പ്രവേശനമില്ല

  കേരളത്തിലേക്കുള്ള പാസ് വീണ്ടും നൽകിത്തുടങ്ങി; റെഡ് സോണിൽ നിന്നുള്ളവർക്ക് പ്രവേശനമില്ല

  പാസില്ലാതെ വരുന്നവരെ റെഡ്​സോൺ മേഖലയിൽ നിന്ന്​ വരുന്നവരാക്കി കണക്കാക്കി 14 ദിവസം സർക്കാർ സംവിധാനത്തിൽ ക്വാറൻറീൻ ചെയ്യുമെന്ന്​ തിരുവനന്തപുരം ജില്ലാ കലക്​ടർ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന്  മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന മലയാളികള്‍ക്കുള്ള പാസ് വിതരണം വീണ്ടും ആരംഭിച്ചു. അതേസമയം റെഡ് സോണിൽ നിന്നുവരുന്നവർക്ക് പാസ് അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പാസില്ലാതെ വരുന്നവരെ റെഡ്​സോൺ മേഖലയിൽ നിന്ന്​ വരുന്നവരാക്കി കണക്കാക്കി 14 ദിവസം സർക്കാർ സംവിധാനത്തിൽ ക്വാറൻറീൻ ചെയ്യുമെന്ന്​ തിരുവനന്തപുരം ജില്ലാ കലക്​ടർ അറിയിച്ചു.
   TRENDING:'അതിർത്തിയിൽ പാസ് നൽകുന്നില്ല; KSRTC ​പോലും ഓടി​ക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല': ചെന്നിത്തല [NEWS]ട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]
   പാസ് വിതരണം നിർത്തിയതിനെ തുടർന്ന് കാസർകോട്​ ജില്ലയിലെ തലപ്പാടിയിലും പാലക്കാ​ട്ടെ വാളയാറിലും വയനാട്ടിലെ മുത്തങ്ങയിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കേരളം പാസ്​ വിതരണം പുനഃരാരംഭിച്ചതോടെ ഇവർക്ക്​ നാട്ടിലെത്താം.
   Published by:Aneesh Anirudhan
   First published:
   )}