• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല പരാമർശം: സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്

ശബരിമല പരാമർശം: സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്

48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അയച്ച നോട്ടീസില്‍ പറയുന്നു

News 18

News 18

  • News18
  • Last Updated :
  • Share this:
    തൃശൂർ: ശബരിമല വിഷയമുന്നയിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ്. വിവാദ പ്രസംഗം സംബന്ധിച്ച ന്യൂസ് 18 വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അയച്ച നോട്ടീസില്‍ പറയുന്നു.

    ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കി തൃശൂരിലെ എന്‍‌ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞിരുന്നു.

    ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ പതിനൊന്ന് വയസുള്ള മകളിൽ നിന്ന് അകന്നു കഴിയുന്നു: സുഷമയുടെ സഹായം അഭ്യർഥിച്ച് പോളിഷ് വനിത

    എന്‍ഡിഎയുടെ തൃശൂര്‍ മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ ശബരിമല സംബന്ധിച്ച പരാമർശം.

    ശബരിമല വിഷയം താൻ പ്രചാരണായുധമാക്കില്ലെന്ന് അണികളോടു പറഞ്ഞ സുരേഷ് ഗോപി എന്നാൽ കേരളത്തിലെ കുടുംബങ്ങളിലെ ചര്‍ച്ച ഇതാണെന്നും കൂട്ടിച്ചേർത്തു.

    'അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ ഇന്ത്യയിലത് അലയടിച്ചിരിക്കും'; ശബരിമല വിഷയത്തിൽ വോട്ടുതേടി സുരേഷ് ഗോപി

    തേക്കിൻകാട് മൈതാനിയിൽ സംഘപ്പിച്ച എൻ ഡി എ യുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷന് മുന്നോടിയായി നഗരത്തില്‍ സുരേഷ് ഗോപിയുടെ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.
    First published: