• HOME
  • »
  • NEWS
  • »
  • kerala
  • »
  • News 18 Impact| വികസനത്തിന് സ്ഥലം വിട്ടു കൊടുത്ത് വെള്ളത്തിലായ കുടുംബം: ഇടപെട്ട് ജില്ലാ കളക്ടറും സിപിഎമ്മും

News 18 Impact| വികസനത്തിന് സ്ഥലം വിട്ടു കൊടുത്ത് വെള്ളത്തിലായ കുടുംബം: ഇടപെട്ട് ജില്ലാ കളക്ടറും സിപിഎമ്മും

വീട് വാസയോഗ്യമാക്കി നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി. കരഭൂമിയാക്കി നൽകുമെന്ന് ജില്ലാ ഭരണകൂടം. ഇടപെടൽ ന്യൂസ് 18 വാർത്തയെ തുടർന്ന്...

News18 Malayalam

News18 Malayalam

  • Share this:
    ആലപ്പുഴ:  നാടിൻ്റെ വികസനത്തിനായി കിടപ്പാടവും ഭൂമിയും വിട്ട് നൽകി വഞ്ചിതരായ കുടുംബത്തിന് ആശ്വാസം പകർന്നുകൊണ്ട് ജില്ലാ ഭരണകൂടത്തിൻ്റേയും സി പി എമ്മിൻ്റെയും ഇടപെടൽ.

    ഹരിപ്പാട് ചെറുതന കൊപ്പാറക്കടവ് പാലത്തിനായി 2013ൽ യു ഡി എഫ് സർക്കാർ ഗോപാലൻ്റെ വീടും പുരയിടവും ഏറ്റെടുത്തെങ്കിലും പകരമായി നൽകിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുകയായിരുന്നു. നീണ്ട വർഷക്കാലങ്ങളായിട്ടും വീട് എന്ന സ്വപ്നം പൂർത്തീകരിക്കാനാവാതെ കഴിഞ്ഞ കുടുംബത്തെ കുറിച്ചുള്ള  ന്യൂസ് 18 വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജില്ലാ ഭരണകൂടവും സിപിഎമ്മും ഇടപെട്ടത്.

    ഗോപാലന്റെ കുടുംബത്തിന് നേരിടേണ്ടിവന്ന വഞ്ചനയുടെ കഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

    സി പി എം ജില്ലാസെക്രട്ടറി ആർ. നാസർ ഗോപാലൻ്റെ ഗൃഹം വാസയോഗ്യമാക്കി നൽകുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി. ഇതോടെ കൂരയെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.



    വീട് പൂർത്തീകരിച്ചാലും വീട് നിൽക്കുന്ന സ്ഥലം നിലമായതിനാൽ വൈദ്യുതിയും വീട്ടുനമ്പരും അടക്കം നൽകാൻ പഞ്ചായത്ത് തയ്യാറാകാത്ത സാഹചര്യമാണ്. ഗോപാലനും പഞ്ചായത്തുമായി വെച്ച കരാർ പ്രകാരം ചെറുതന പഞ്ചായത്ത് തന്നെയാണ് ഗോപാലൻ്റെ  അവശേഷിക്കുന്ന നിലം വീട് വെക്കാനായി നികത്തി നൽകിയത്. പിന്നീട് പഞ്ചായത്ത് തന്നെ ഗോപാലൻ്റെ കുടുംബത്തെ രേഖകളിൽ അനധികൃത നിലം നികത്തുകാരാക്കുകയായിരുന്നു. ഈ വഞ്ചനയിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ.



    ഗോപാലൻ്റെ ഭൂമി കരഭൂമിയാക്കി നൽകുമെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ കുടുംബത്തിന് ഉറപ്പ് നൽകി. നിലം നികത്തൽ നിയമ വിരുദ്ധമാണെങ്കിലും ഗോപാലന് വേറെ ഭൂമി ഇല്ലാത്തതിനാൽ പ്രത്യേക പരിഗണന കുടുംബത്തിന് നൽകും. ഇതോടെ പ്രതിസന്ധികളിൽ നിന്ന് കരകയറാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

    34 സെൻ്റ് പുരയിടവും പാലുകാച്ചൽ കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ വീടും പാലം നിർമ്മാണത്തിനായി വിട്ട് നൽകിയ ഗോപാലന്റെ കുടുംബം  8 വർഷക്കാലമായി  ചെറ്റക്കുടിലിൽ ജീവിതം തള്ളിനീക്കുകയാണ്. അധികൃതരുടെ ഇടപെടലോടെ തങ്ങളുടെ ദുരിതത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

    Published by:Rajesh V
    First published: