നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • P T Thomas | പി. ടി തോമസിന് ആദരം; തൃക്കാക്കര മണ്ഡലത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് പ്രാദേശിക അവധി

  P T Thomas | പി. ടി തോമസിന് ആദരം; തൃക്കാക്കര മണ്ഡലത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് പ്രാദേശിക അവധി

  അദ്ദേഹം ആഗ്രഹിച്ചതുപോലെ തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

  • Share this:
   അന്തരിച്ച എംഎല്‍എ പി ടി തോമസിനോടുള്ള (PT Thomas) ആദരസൂചകമായി തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. എറണാകുളം ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

   പി ടി തോമസിന്റെ അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തില്‍ നത്തും. അദ്ദേഹം ആഗ്രഹിച്ചതുപോലെ തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

   'മൃതദേഹത്തില്‍ റീത്ത് വെക്കരുത്; ചന്ദ്രകളഭം എന്ന ഗാനം വേണം'; പി.ടി.യുടെ അന്ത്യാഭിലാഷങ്ങള്‍

   ജീവിതത്തിലുടനീളം വ്യക്തവും ശക്തവുമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയാണ് കോണ്‍ഗ്രസ്സ് നേതാവ് പിടി തോമസ്. ജീവിച്ചിരുന്ന കാലത്തും അതിനുശേഷവും തന്നെ ലോകം എങ്ങനെ കാണണമെന്ന് അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഇതിന് ഉദാഹരണമാണ് സ്വന്തം മരണാനന്തര ചടങ്ങുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു വെച്ച കാര്യങ്ങള്‍.

   തന്റെ മൃതദേഹത്തില്‍ ഒരു റീത്ത് പോലും അര്‍പ്പിക്കരുതെന്ന് അദ്ദേഹം ഏറ്റവും അടുത്തയാളുകളോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, മതപരമായ ചടങ്ങുകള്‍ പാടില്ലെന്നും സംസ്‌കാരം പള്ളിയില്‍ വെച്ച് നടത്തരുതെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കി.സംസ്‌കാരം കൊച്ചി രവിപുരം ശ്മശാനത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

   വയലാര്‍ രാമവര്‍മ എഴുതി ജി. ദേവരാജന്‍ ഈണമിട്ട

   ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
   ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
   ഈ മനോഹര തീരത്ത് തരുമോ
   ഇനിയൊരു ജന്മം കൂടി
   എനിക്കിനിയൊരുജന്മം കൂടി...

   എന്ന പാട്ടിന്റെ അകമ്പടിയോടെയായിരിക്കണം തന്നെ യാത്രയയ്‌ക്കേണ്ടത് എന്നും പറഞ്ഞു വെച്ചാണ് കേരള രാഷ്ട്രീയത്തിലെ ശക്തമായ ശബ്ദം ഇന്ന് വിടവാങ്ങിയത്. കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്റെ ചിതാഭസ്മം ഒരു ഭാഗം അമ്മയെ അടക്കം ചെയ്തിരിക്കുന്ന ഉപ്പുതോട് പള്ളിയിലെ കല്ലറയില്‍ ചേര്‍ക്കണം എന്നും ചികിത്സയില്‍ കഴിയവേ അടുത്ത സുഹൃത്തിനോട് പറഞ്ഞിരുന്നു. അന്ത്യാഭിലാഷങ്ങള്‍ നേരത്തേ സുഹൃത്തിന് എഴുതി നല്‍കിയിരുന്നു.
   Published by:Sarath Mohanan
   First published: