നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോണ്‍ഗ്രസ് എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിന് അനുമതിയില്ല; യാത്രാനുമതി നിഷേധിച്ച് കലക്ടര്‍

  കോണ്‍ഗ്രസ് എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിന് അനുമതിയില്ല; യാത്രാനുമതി നിഷേധിച്ച് കലക്ടര്‍

  ഇവരുടെ സന്ദർശനം രാഷ്ട്രീയ പ്രേരിതമാണെന്നും അഡ്മിനിസ്ട്രേഷനെതിരെ പ്രക്ഷോഭം സൃഷ്ടിക്കാനാണെന്നും അനുമതി നൽകിയാൽ ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്

  News18 Malayalam

  News18 Malayalam

  • Share this:


  കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള ടി എൻ പ്രതാപൻ എം.പി.യുടെയും  ഹൈബി ഈഡൻ എം പി യുടെയും  അഡ്വ.രഖേഷ് ശർമ്മയുടേയും അപേക്ഷകൾ നിരസിച്ചു കൊണ്ട് ജില്ലാ കളക്ടർ അസ്കർ അലി ഉത്തരവിട്ടു. ഇവരുടെ സന്ദർശനം രാഷ്ട്രീയ പ്രേരിതമാണെന്നും അഡ്മിനിസ്ട്രേഷനെതിരെ പ്രക്ഷോഭം സൃഷ്ടിക്കാനാണെന്നും അനുമതി നൽകിയാൽ ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

  കഴിഞ്ഞ മാസം ലക്ഷദ്വീപ് യാത്രക്ക് അനുമതി തേടിയ  മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ.പ്രതാപൻ എം.പിയുടെയും ഹൈബി ഈഡൻ എം പിയുടേയും അപേക്ഷകൾ ദ്വീപിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏഴു ദിവസം ക്വാറൻ്റീൻ നിർബന്ധമാണെന്നു ചൂണ്ടിക്കാട്ടി അനുവദിച്ചിരുന്നില്ല. തുടർന്ന് ക്വാറൻറീനും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ തയ്യാറാണെന്ന് എം.പിമാർ അറിയിച്ചിട്ടും അനുമതി നൽകാൻ അഡ്മിനിസ്ട്രേഷൻ തയ്യാറായില്ല.

  Also Read-സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരം പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്

  ഇതിനെതിരെ എം.പിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
  കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി പരിഗണനക്കു വന്നപ്പോൾ എം.പിമാർക്ക് സന്ദർശനത്തിനുള്ള അനുമതി നിരസിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യം പരിഗണിച്ച് യാത്ര മാറ്റിവെക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് കോൺഗ്രസ്സ് എം.പിമാരുടെ അപേക്ഷയിൽ പത്തു ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേഷനോട് നിർദ്ദേശിച്ചിരുന്നു. പിന്നീട് ചില രേഖകൾ കൂടുതലായി സമർപ്പിക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് എം.പിമാരായ ടി.എൻ.പ്രതാപനും ഹൈബി ഈഡനും മത്സ്യതൊഴിലാളി കോൺഗ്രസ്സ് ദേശീയ ലീഗൽ അഡ്വൈസർ അഡ്വ. രഖേഷ് ശർമ്മയും പുതിയ രേഖകളോടെ വീണ്ടും അപേക്ഷകൾ സമർപ്പിച്ചിരുന്നു. തുടർന്നാണ് മൂന്നു പേരുടെയും അപേക്ഷകൾ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി  കലക്റ്റർ തള്ളിയത്.  കലക്റ്ററുടെ നടപടിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്നും അന്യായമായ ഉത്തരവ് ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ലക്ഷദ്വീപിൽ കാലു കുത്താൻ അനുവദിക്കുന്നവരെ ഏതറ്റം വരെയും നിയമപോരാട്ടം തുടരുമെന്നും ടി.എൻ.പ്രതാപൻ എം.പിയും ഹൈബി ഈഡൻ എം.പി.യും അഡ്വ. രഖേഷ് ശർമ്മയും അറിയിച്ചു.
  അതേസമയം  കളക്ടറുടെ നടപടിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയരുന്നുണ്ട് .  വരും ദിവസങ്ങളിൽ ദ്വീപിന് അകത്തും കേരളത്തിലും ഡൽഹി കേന്ദ്രീകരിച്ചും സമരം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത് .കളക്ടർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിൻറെ നീക്കം. ഇടത് എംപിമാരും സന്ദർശനാനുമതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് ഇതും നിരാകരിക്കുകയാണെങ്കിൽ വലിയ പ്രതിഷേധങ്ങളിലേക്ക് നീങ്ങും.

  സേവ് ലക്ഷദ്വീപ് ഫോറവും പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത് .കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഓലമടൽ സമരത്തിന് അടക്കം വലിയ പങ്കാളിത്തമാണ് ലഭിച്ചത്. ദ്വീപിന്  പുറത്തുള്ള സമാനമനസ്കരായവരെ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട് . ഇതോടൊപ്പം കോടതിയിൽ നിയമപോരാട്ടം കടുപ്പിക്കാനും ഉദ്ദേശിക്കുന്നു. ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ ഉത്തരവുകൾ എല്ലാം തന്നെയും ഭരണകൂടത്തിന് തിരിച്ചടി നൽകുന്നതായിരുന്നു എന്നതും ഫോറം പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
  Published by:Jayesh Krishnan
  First published:
  )}