നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയാനന്തര പുനർനിർമ്മാണം: മലപ്പുറം കളക്‌ടർക്കെതിരെ നിലമ്പൂർ എം.എൽ.എ.

  പ്രളയാനന്തര പുനർനിർമ്മാണം: മലപ്പുറം കളക്‌ടർക്കെതിരെ നിലമ്പൂർ എം.എൽ.എ.

  ചെമ്പൻകൊല്ലിയിലെ വീട് നിർമാണം എംഎൽഎ തടഞ്ഞു

  • Share this:
  പ്രളയ ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന നിലമ്പൂരുകാർക്ക്‌  പ്രതിസന്ധിയായി കളക്ടർ-എം.എൽ.എ. തർക്കം. കവളപ്പാറ നിവാസികൾക്ക് പുനരധിവാസം നടത്താതെ ചളിക്കൽ കോളനിക്കാർക്ക് വീട് നിർമിച്ചു നൽകുന്നത് എം.എൽ.എ. പി.വി. അൻവറും സംഘവും തടഞ്ഞു.

  ഫെഡറൽ ബാങ്കാണ് ചെമ്പൻകൊല്ലിയിൽ 35 വീടുകൾ നിർമ്മിക്കുന്നത്. ഇവിടെ ചളിക്കൽ കോളനി വാസികൾക്കല്ല, മറിച്ച് കവളപ്പാറയിൽ വീട് നഷ്ടമായ, ഇപ്പോഴും അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന, ആളുകൾക്കാണ് ആദ്യം പരിഗണന നൽകേണ്ടത് എന്ന് എം.എൽ.എ. ആവശ്യപ്പെടുന്നു.

  കളക്ടർ ജാഫർ മാലിക് ഐ.എ.എസ്. ഏകാധിപത്യ ശൈലിയിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കുന്നില്ല. സ്വന്തം ഇഷ്ടത്തിന് മുന്നോട്ട് പോവുകയാണ്. പുനരധിവാസം വൈകിപ്പിച്ച്, പ്രശ്നനങ്ങളുണ്ടാക്കി സർക്കാരിന്റെ മുഖഛായ മോശമാക്കാനാണ് കളക്ടർ ശ്രമിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും.

  മന്ത്രിമാർ പറഞ്ഞിട്ട് പോലും കാര്യങ്ങൾ നടക്കാത്ത അവസ്ഥയാണ് നിലമ്പൂരിൽ എന്നും അൻവർ ആരോപിച്ചു. സ്ഥലം വാങ്ങിയതിൽ അഴിമതി ഉണ്ടെന്നും, വിജിലൻസ് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

  അതേ സമയം പോത്തുകല്ല് പഞ്ചായത്തിൽ തന്നെ വീടുകൾ വേണം എന്ന് കവളപ്പാറ നിവാസികൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ചെമ്പൻകൊല്ലിയിലേക്ക്‌ ചളിക്കൽ കോളനിക്കാരെ പരിഗണിച്ചതെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. എന്നാൽ സ്ഥലം സംബന്ധിച്ച് വിശദാംശങ്ങൾ അധികൃതർ അറിയിച്ചില്ല എന്നും ചെമ്പൻ കൊല്ലിയിലെ ഈ പ്രദേശം ആണെന്ന് അറിഞ്ഞാൽ സമ്മതിക്കുമായിരുന്നു എന്നുമാണ് കവളപ്പാറക്കാർ പറയുന്നത്.
  Published by:meera
  First published:
  )}