HOME » NEWS » Kerala » DISTRICT COLLECTOR SOUGHT REPORT FOR ATTEMPTING TO INFLUENCE VOTERS BY GIVING PENSION IN KAYAMKULAM NEW

കായംകുളത്ത് പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമം; ജില്ലാ കളക്ടർ റിപ്പോർട്ട് തേടി

കായംകുളത്തെ വോട്ടറെ തപാല്‍ വോട്ടിനിടെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി

News18 Malayalam | news18-malayalam
Updated: March 31, 2021, 11:10 AM IST
കായംകുളത്ത് പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമം; ജില്ലാ കളക്ടർ റിപ്പോർട്ട് തേടി
കായംകുളത്തെ വോട്ടറെ തപാല്‍ വോട്ടിനിടെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി
  • Share this:
ആലപ്പുഴ: കായംകുളത്തെ വോട്ടറെ തപാല്‍ വോട്ടിനിടെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വരണാധികാരിയോട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. അടിയന്തിര റിപ്പോർട്ട് നൽകാനാണ് നിർദേശം. കായംകുളം മണ്ഡലത്തിലെ 77 ആം നമ്പർ ബൂത്തിലെ വോട്ടർക്കാണ് വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയത്. യു ഡി എഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു.

പരാതിയിൽ വരാണാധികാരിയോട് റിപ്പോർട്ട് തേടിയതായി ജില്ലാ കലക്ടർ എ അലക്സാണ്ടർ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്ന് കലക്ടർ ന്യൂസ് 18നോട് പറഞ്ഞു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

തപാൽവോട്ടിനൊപ്പം പെൻഷനും വിതരണം ചെയ്ത് സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് കുടുംബവും പറയുന്നു. കായംകുളം മണ്ഡലത്തിലെ 77 ആം നമ്പർ ബൂത്തിലെ വോട്ടറായ കമലാക്ഷിയെ വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകുകയായിരുന്നു. വോട്ടിനൊപ്പം പെൻഷൻ നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ തട‌ഞ്ഞില്ല.

തപാൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ കമലാക്ഷ്മി കുളിക്കുകയായിരുന്നു. മറ്റ് വീടുകളിൽ എത്തി വോട്ട് ചെയ്യിപ്പിക്കാൻ പോളിംഗ് ഉദ്യോഗസ്ഥർ പോയപ്പോൾ പെൻഷനും കൊണ്ട് മറ്റുള്ളവരും എത്തുകയായിരുന്നു. കോൺഗ്രസ് നൽകിയ പരാതിയ്ക്കൊപ്പം നിൽക്കുമെന്നും അനുഭാവികളായ കുടുംബവും വ്യക്തമാക്കി.

സംഭവത്തിന്റെ വീഡിയോയും യുഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് യുഡ‍ിഎഫ് ആരോപിച്ചു. ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച് പരാതിയും അറിയിച്ചിരുന്നു.

കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിലാണ് സംഭവം. 80 വയസ് കഴിഞ്ഞവരുടെ പോസ്റ്റൽ വോട്ടിനെത്തിയവർക്കൊപ്പം വന്നവർ ക്ഷേമ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. രണ്ടു മാസത്തെ പെൻഷൻ ഉണ്ടെന്നും സർക്കാർ അധികാരത്തിൽ വന്നാൽ അടുത്തമാസം മുതൽ പെൻഷൻ തുക 2500 രൂപയുണ്ടാകുമെന്നും പറയുന്നത് വീഡിയോയിൽ കേൾക്കാം.
Also Read-മന്ത്രി എംഎം മണിയുടെ പ്രചരണത്തിനിടെ വിദ്യാർത്ഥിനികൾക്കും രാഹുൽ ഗാന്ധിക്കും എതിരെ അശ്ലീല പരാമർശവുമായി മുൻ MP ജോയ്സ് ജോർജ്

Also Read-'ഏത് ബോംബിനേയും നേരിടാൻ തയാർ'; 5 ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

അതേസമയം, എണ്‍പത് വയസ് കഴിഞ്ഞവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേമത്തെ യുഡിഎഫ് സ്ഥാനാർഥിയായ കെ മുരളീധരൻ, വാമനപുരത്തെ സ്ഥാനാര്‍ത്ഥി ആനാട് ജയന്‍, വൈപ്പിനില്‍ മത്സരിക്കുന്ന ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എണ്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടക്കാന്‍ സാധ്യത കൂടുതലാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

പോസ്റ്റല്‍ വോട്ടുകള്‍ വലിയ രീതിയില്‍ വരുന്നുണ്ട്. അതിനാല്‍ ഈ വോട്ടുകളില്‍ കൃത്രിമം നടക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാല്‍ അത് വിജയം നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തും. പോസ്റ്റല്‍ വോട്ടുകൾ വിവി പാറ്റ് മെഷീനുകള്‍ വയ്ക്കുന്നയിടത്ത് പ്രത്യേകം സൂക്ഷിക്കണമെന്നും സ്ഥാനാര്‍ത്ഥികള്‍ ഹര്‍ജിയില്‍ പറയുന്നു.
Published by: Naseeba TC
First published: March 31, 2021, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories